വോട്ടുകഴിഞ്ഞ് നാലാംനാള്‍ നാലുപാടു നിന്നും പഴികേട്ട ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. സംസ്ഥാനത്ത് 80 ശതമാനത്തിന് അടുത്ത് പോളിങ്. കൃത്യം 79.63 %.... വോട്ടിങ് മെഷിനിലെ വോട്ടുകളും 3,68,193 തപാല്‍ വോട്ടുകളും ചേര്‍ത്താണ് ഈ ശതമാന കണക്ക്. ഇനി 53,984 സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ക്കാനുണ്ട്. അപ്പോള്‍ അല്‍പം കൂടി പോളിങ് ഉയരും. ഈ കണക്ക് ഇങ്ങനെയൊക്കെ പഴികേട്ട ശേഷം പറയേണ്ടതാണോ ? വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം, കമ്മിഷന് അനായാസം ക്രോഡീകരിക്കുവുന്ന, പുറത്തുവിടാവുന്ന ഈശതമാന കണക്ക് ഇത്ര വൈകിപ്പിച്ചതിന് പിന്നില്‍ എന്താണ്? സ്വാഭാവിക കാലതാമസമാണോ ? അസ്വാഭാവികത കാണേണ്ടതുണ്ടോ ? ഇക്കാര്യത്തില്‍ ചോദ്യങ്ങളുയര്‍ത്തിയ പ്രതിപക്ഷ നേതാവ് ഇന്നത്തെ കമ്മിഷന്‍റെ മറുപടികളോടെ തൃപതനായോ ? വോട്ട് ചെയ്തവരില്‍ പുരുഷന്‍മാരെക്കാള്‍ 3.63 ലക്ഷം സ്ത്രീകള്‍ അധികമുണ്ടെന്ന് കൂടി കമ്മിഷന്‍ പറഞ്ഞുവയ്ക്കുന്നു. നിശചയിച്ചുറപ്പിച്ചെന്ന പോലെ സ്ത്രീകള്‍ പോളിങ് ബൂത്തിലെത്തിയെന്ന് വ്യക്തം. കൗണ്ടര്‍പോയ്ന്‍റ് ചോദിക്കുന്നു– കമ്മീഷന്‍റെ കണക്കും മുന്നണികളുടെ കണക്കും നാടിന് ക്ലിയറായോ ? 

 

ENGLISH SUMMARY:

The Election Commission has released the final Kerala polling percentage, stating it is nearly 80% after facing criticism. This percentage includes machine votes and postal votes, with some service votes yet to be added, which will slightly increase the overall turnout.