പ്രചാരണത്തില്‍ ആദ്യം കേട്ടതും കത്തിപ്പടര്‍ന്നതും ഡീല്‍ ആരോപണം. കലാശക്കൊട്ടിന് രണ്ട് നാള്‍ ശേഷിക്കെ വീണ്ടും കനക്കുന്നു ഡീല്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഉയര്‍ത്തിയത് മൂര്‍ച്ചയേറിയ, സ്പഷ്ടമായ ആരോപണം. മൂന്ന് കൂടിക്കാഴ്ചകള്‍ മുഖ്യമന്ത്രി മുന്‍പ് ഡല്‍ഹിയില്‍ നടത്തി. ഒന്ന്, അമിത്ഷായുമായി, മറ്റൊന്ന് നിര്‍മലാസീതാരമനുമായി, ഒപ്പം നിതിന്‍ ഗഡ്കരിയുമായും,  ഉദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള ചര്‍ച്ച,  അമിഷായുമായി വീട്ടില്‍ വച്ചായിരുന്നു. എല്ലാം ഡ‍ീലുറപ്പിക്കാന്‍ ആണെന്ന് എന്ന് കെ.സി./ നേരത്തെയും ഈ കൂടിക്കാഴ്ചകളുടെ പേരില്‍ സിപിഎമ്മിനെയും  സംശയ നിഴലിലാക്കിയ ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. പ്രചാരണത്തിന്‍റെ അവസാനഘട്ടത്തില്‍ വീണ്ടുമത് ഉയരുന്നു. ഒരുവശത്ത് ബിജെപി ഡീല്‍ ആരോപണം നേരിടുമ്പോള്‍ തന്നെ മറുവശത്ത് എസ്ഡിപിഐ വോട്ടിലെ ചോദ്യങ്ങളോട് സിപിഎം നേതാക്കള്‍ കുഴഞ്ഞുമറിഞ്ഞ് പ്രതികരിക്കുന്നതും കാണാം.  കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– ആ കൂടിക്കാഴ്ചകള്‍ ഡീല്‍ ഉറപ്പിക്കാനോ ?

Kerala Election Campaign Heats Up with 'Deal' Allegations:

Kerala political deal allegations are heating up as the election campaign enters its final stages. KC Venugopal's recent interview with Manorama News has reignited discussions about the Chief Minister's meetings in Delhi, suggesting a potential political deal