കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി ശേഷിക്കുന്നത് അഞ്ച് നാള്‍ മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുമടക്കമുള്ള ദേശീയ നേതാക്കള്‍ കളം നിറഞ്ഞതോടെ അവസാനലാപ്പിലെ പ്രചാരണം ടോപ് ഗിയറിലായിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് എല്‍ഡിഎഫിന്റെ താരപ്രചാരകന്‍. തിരുവല്ലയിലെത്തിയ പ്രധാനമന്ത്രി ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തി ഇരുമുന്നണികളെയും കടന്നാക്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിക്ക് വിധേയനായിക്കഴിഞ്ഞെന്നും ഇരുനേതാക്കള്‍ക്കും ധാര്‍ഷ്ട്യമാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. തനിക്കെതിരായ രാഹുലിന്റെ വാക്കുകള്‍ അജ്ഞതയും അധികപ്രസംഗവുമെന്ന് പിണറായി വിജയന്‍ തിരിച്ചടിച്ചു.  ഡീല്‍ ആരോപണത്തില്‍ തുടങ്ങി,  എസ്ഡിപിഐ– ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട്, ശബരിമല സ്വര്‍ണക്കൊള്ള, വയനാട് ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ്, അനൗണ്‍സ്മെന്റ് വിവാദം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇതിനകം നമ്മുടെ മുന്നിലെത്തി. അഞ്ചുദിവസം ശേഷിക്കെ ജനവിശ്വാസത്തില്‍ ആരാണ് മുന്നില്‍?  

ENGLISH SUMMARY:

Kerala elections are just five days away, with national leaders like Prime Minister Narendra Modi and Opposition leader Rahul Gandhi intensifying their campaigns. The election is heating up with various issues dominating the final lap of campaigning.