ഒരേ സമയം എല്‍ഡിഎഫും യുഡിഎഫും വോട്ടര്‍മാര്‍ക്ക് മുന്‍പില്‍ പ്രകടനപത്രിക വച്ചു. ക്ഷേമം വാരിക്കോരി ആണ്. 3000 രൂപ ക്ഷേമപെന്‍ഷനും 300 രൂപ റബറിന് താങ്ങുവിലയും ഒരു പോലെ ഒരേ മനസോടെ യുഡിഎഫും എല്‍ഡിഎഫും മുന്നോട്ട് വെക്കുന്നു. വിശ്വാസ സംരക്ഷണത്തിന് യുഡിഎഫിന്‍റെ ഊന്നല്‍ ഉണ്ട്. ശബരിമല ആചാരം സംരക്ഷിക്കാനായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് യുഡിഎഫ് പറയുമ്പോള്‍ എല്‍ഡിഎഫ് ശബരിമല മാസ്റ്റര്‍ പ്ലാനിലേക്കാണ് ഫോക്കസ് ചെയ്യുന്നത്. ആരുടെ ഗാരണ്ടിയാണ് ജനം വിശ്വസിക്കുക.