മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്നു കിട്ടിയ ഉത്തരമാണ് ഇത്. പാര്‍ട്ടി മാധ്യമങ്ങളെ മാത്രം അനുവദിച്ച നടപടിയെ ചോദ്യം ചെയ്തതതിനാണ് മുഖ്യമന്ത്രി പ്രകോപിതനായത്. എസ്ഡിപിഐ ബന്ധമടക്കം അസുഖകകരമായ ചോദ്യങ്ങളോടെല്ലാം പിണറായി വിജയന്‍റെ ഈ ദിവസങ്ങളിലെ പ്രതികരണം സമാനമായിരുന്നു. എന്നാല്‍ അതേ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി തുറന്ന സംവാദത്തിന് തയാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. വീട്ടില്‍പ്പോയി ചോദിച്ചാല്‍ മതി എന്ന് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനോട് ആക്രോശിച്ച പിണറായി വിജയന്‍ ഇപ്പോള്‍ സംവാദത്തിന് തയാറാകുന്നതെന്ത് ? പ്രചാരവേലയും യാഥാര്‍ഥ്യവും തിരിച്ചറിയാന്‍ വോട്ടര്‍മാര്‍ക്ക് അവസരമൊരുങ്ങുമോ ? പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതുപോലെ സമയവും വേദിയും മുഖ്യമന്ത്രി തീരുമാനിക്കുമോ ?അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ മോഡല്‍ സംവാദത്തിലെ ജനാധിപത്യ മര്യാദകള്‍ പാലിക്കാന്‍ നമ്മുടെ നേതാക്കള്‍ക്കാവുമോ ? അതോ സംവാദവെല്ലുവിളി വെറുംവാക്കോ ? കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു.