മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അവസാനലാപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഇന്നാട്ടില് എന്തൊക്കെ വികസനമുണ്ടായി, അതിലെന്തൊക്കെ ചോദ്യങ്ങളുണ്ട്, കുറവുകളുണ്ട് എന്നതില്‍ കഴിഞ്ഞ ഈ രണ്ടുസര്ക്കാരുകളെയും ചോദ്യം ചെയ്തുകൊണ്ട് ഒരുമേശയ്ക്കപ്പുറവും ഇപ്പുറവും നിന്ന് ഒരു സംവാദം നടത്തുമെന്ന് വോട്ടര്‍മാര്‍ സ്വപ്നം കണ്ടു. വെറുതെയെങ്കിലും രണ്ട് ദിവസം അതിനെക്കുറിച്ച് ചിന്തിച്ചു. പക്ഷേ ഇന്ന് മുഖ്യമന്ത്രി അങ്ങനെ സംവാദത്തിന് ഉദ്ദേശിച്ചിട്ടില്ല എന്നു വ്യക്തമാക്കുമ്പോള്‍ അവിടെ തെളിയുന്നത് എന്താണ്? ഫെയ്സ്ബുക്കിലൂടെ ഒരു സംവാദം എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് എത്രമാത്രം മുന്നോട്ടുപോകും എന്നാണ് വിചാരിക്കാന്‍ പറ്റുക? മുഖ്യമന്ത്രി സംവാദത്തെ ഭയക്കുന്നുണ്ടോ? ഇനി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ ഫെയ്സ്ബുക്കിലൂടെ ഒരു സംവാദം ഉണ്ടായാല്‍ അത് എങ്ങനെയായിരിക്കും?