വിദേശസംഭാവനകള്‍ സ്വീകരിക്കാനുള്ള എഫ്സിആര്‍എ നിയമഭേദഗതി പാര്‍ലമെന്‍റില്‍ കൊണ്ടു വരുന്നത് താല്‍ക്കാലികമായി മാറ്റിവച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിപക്ഷത്തിന്‍റെയും ക്രൈസ്തവസഭകളുടെയും പ്രതിഷേധം കനത്തതോടെയാണോ നരേന്ദ്രമോദി സര്‍ക്കാര്‍ താല്‍ക്കാലികമായി കീഴടങ്ങിയത് ? തിരഞ്ഞെടുപ്പിന്‍റെ നല്ല നേരത്ത് പൊല്ലാപ്പുണ്ടാക്കരുത് എന്ന കേരളം– അസം ബിജെപി ഘടകങ്ങവുടെ രോദനം കേന്ദ്രത്തിന്‍റെ മനസ് മാറ്റാന്‍ കാരണമായോ ? ബില്ലില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ലെങ്കില്‍ സംസ്ഥാന ബിജെപികള്‍ സമ്മര്‍ദ്ദത്തിനിറങ്ങിയത് എന്തിന് ? കേന്ദ്ര ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വാളെടുക്കുമ്പോള്‍ കേരളം ബിജെപി രക്ഷകരായി അവതരിക്കുന്നതിനെ സഭകള്‍ എങ്ങനെ കാണുന്നു ?ക്രൈസ്തവ സ്കൂളുകളും ആശുപത്രികളും പൂട്ടിക്കാനുള്ള നീക്കമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ ? മതപരിവര്‍ത്തന നിരോധനനിയമത്തിന്‍റെ മറ്റൊരു രൂപമോ എഫ്സിആര്‍എ ഭേദഗതി ? തല്‍ക്കാലം മാറ്റിവച്ചെങ്കിലും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള ഡെമോക്ലിസിന്‍റെ വാളോ ബിജെപി സര്‍ക്കാരിന്‍റെ എഫ്സിആര്‍എ ഭേദഗതി ?