പാര്‍ട്ടികള്‍ തമ്മിലെ ഡീല്‍ ആരോപണവും, തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേപ്പറിലെ ബിജെപി സീലും ചര്‍ച്ചയായിടത്തേക്കാണ് കേരളാ പൊലീസ് വക പുതിയ ഐറ്റമെത്തിയത്. വിഡിയോ വെട്ടല്‍‌. മനോരമ ന്യൂസ് ‍ഡയറക്ടര്‍ ജോണി ലൂക്കോസ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി നടത്തിയ അഭിമുഖത്തിന്‍റെ ഒരുഭാഗം കേരള പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മെറ്റ നീക്കിയത് തെല്ല് വിമര്‍ശനമൊന്നും അല്ല വാങ്ങിയത്. എനിക്കെന്ത് ചെയ്യാന്‍ പറ്റും ഇപ്പോള്‍ പൊലീസിനെ നിയന്ത്രിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനല്ലേ എന്ന് ആഭ്യന്തരമന്ത്രി പിണറായി വിജയന്‍. കേരളം ഭരിക്കുന്നത് മോദിയുടെ അനിയനായ ഭീരുവായ മുഖ്യമന്ത്രിയെന്ന് ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. ആ അഭിമുഖ വീഡിയോയുടെ താഴെവന്ന മോശം കമന്‍റുകളേ ഫേസ്ബുക്കിനോട് നീക്കാന്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ എന്ന് പറഞ്ഞ് തടിയൂരി കമ്മീഷന്‍. ഒടുക്കം മനോരമ ന്യൂസിന്‍റെ പരാതിയക്കം വിമര്‍ശവും വാര്‍ത്തകളും ചോദ്യങ്ങളും കനത്തതോടെ വീഡിയോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇടപെട്ട് ഫേസ് ബുക്കില്‍ പുനഃസ്ഥാപിച്ചു. ഇതിനൊപ്പം കാണേണ്ടത്,  ആറിലേറെ മണ്ഡലങ്ങളില്‍ സിപിഎം–ബിജെപി ഡീല്‍ ഉണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തിന്‍‌മേല്‍ വാരമൊന്നായി നീളുന്ന പോരാണ്.  ഡീല്‍ ആരോപണം നാല് മുസ്ലിം വോട്ട് കിട്ടാന്‍‌വേണ്ടിയാണെന്നും എല്ലാം വോട്ടുകഴിഞ്ഞാല്‍ വ്യക്തമാകുമെന്നും ബിജെപി അധ്യക്ഷന്‍ കൂടി ഇന്ന് പറഞ്ഞുവയ്ക്കുന്നു . കൗണ്ടര്‍പോയിന്‍റിന്‍റെ ചോദ്യം –  സര്‍വ്വം ഡീലോ?

ENGLISH SUMMARY:

Malayala Manorama Online News is at the center of a controversy involving a video deletion request by the Kerala Police, sparking criticism and debate. The incident, coupled with allegations of a CPM-BJP deal in several constituencies, has intensified political discourse in Kerala.