ഫുട്ബോള്‍ ലോകകപ്പ് അങ്ങനെ അവസാന നാലിലേക്ക് എത്തിയിരിക്കുകയാണ്. നാല് ടീമുകള്‍.. നാല് ഫുട്ബോള്‍ തത്വങ്ങള്‍.. ഒരൊറ്റ കിരീടം.. ഒരുകാര്യം മാത്രം ഉറപ്പ് ഇത്തവണയും കിരീടത്തിന് പുതിയ അവകാശികളുണ്ടാവില്ല. ഫിഫ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാര്‍ തന്നെ അവസാനനാലിലേക്ക് എത്തിയെന്ന അപൂര്‍വതയുമുണ്ട് ഇപ്രാവശ്യം. മെസി മാജിക്കിലൂടെ അര്‍ജന്റീന കിരീടം നിലനിര്‍ത്തുമോ? എംബാപ്പെയുടെ ഫ്രാന്‍സ് വീണ്ടും ലോകത്തിന്റെ നെറുകെയിലെത്തുമോ? ലമീന്‍ യമാലിലൂടെ സ്പെയിന് 2010 ആവര്‍ത്തിക്കുമോ? അതോ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹാരി കെയിനിന്റെ ഇംഗ്ലണ്ട് ചരിത്രം തിരുത്തുമോ?