കിട്ടും, കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് ബിനോയ് വിശ്വം. കിട്ടില്ല  എന്ന പിണറായി വിജയന്‍ ഉറപ്പിച്ച് പറഞ്ഞെങ്കിലും. പത്തുവർഷം തുടർച്ചയായി അധികാരം പങ്കിട്ടവർ  ഇപ്പോൾ പ്രതിപക്ഷ നിരയെ നയിക്കാൻ പോലും ഒരുമിക്കാനാകാത്ത അവസ്ഥയിലാണോ?

പ്രതിപക്ഷ ഉപനേതാവിനായുള്ള സിപിഎം- സിപിഐ പോരാട്ടം തോൽവിക്ക് ശേഷം മുന്നണിയിൽ രൂപപ്പെട്ട കടുത്ത അസംതൃപ്തിയുടെ പ്രതിഫലനമാണോ? സിപിഎം തീരുമാനമെടുക്കും, സിപിഐ അംഗീകരിക്കും എന്ന പതിവ് പഴങ്കഥയാകുമോ? പിണറായി വിജയൻ പരിഹാസത്തോടെ തള്ളിയിട്ടും സിപിഐ പിന്മാറാത്തത് എന്തുകൊണ്ടാണ്?

സിപിഎമ്മിലെ പിണറായി വിരുദ്ധ ചേരിയുടെ പിന്തുണ സിപിഐക്കുണ്ടോ? നിയമസഭയിൽ പ്രത്യേക ബ്ലോക്കായിരിക്കുമെന്ന ഭീഷണി സമ്മർദ്ദ തന്ത്രം മാത്രമാണോ? ഡല്‍ഹിയില്‍ കരുത്തു തെളിയിച്ച റാലിക്ക് ശേഷം സിപിഐ നേതാക്കൾ പാർട്ടി ആസ്ഥാനത്ത് ഉപനേതൃത്വ പ്രശ്നം ചർച്ച ചെയ്യുന്നത് വ്യക്തമായ മുന്നറിയിപ്പാണോ?

അതോ  അയഞ്ഞും മുറുകിയും സിപിഐ തുടരുന്ന കളി നേതാക്കളുടെ നിലപാടില്ലായ്മയുടെ സൂചനയാണോ? സിപിഐ ചാടിയാൽ എത്രത്തോളം എന്ന ധാർഷ്ട്യം തന്നെയാണോ പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനും?

ENGLISH SUMMARY:

Malayala Manorama Online News covers the intricate political maneuverings within Kerala's ruling front, particularly the friction between CPI and CPM over the opposition leader's post. This conflict highlights growing dissatisfaction and the potential breakdown of their long-standing alliance.