പതിനാറു ദിവസങ്ങള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനിയുള്ളത്. അതുകൊണ്ട് തന്നെ ഓരോ ദിവസവും നിര്‍ണായകമാണ്. പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങളെ അനുകൂലമാക്കാനും, അനുകൂലമായത് പ്രതികൂലമായി മാറാനും അധികസമയമൊന്നും വേണ്ട. തന്ത്രങ്ങളും മറുതന്ത്രങ്ങളും മാത്രമല്ല,  ചിലപ്പോള്‍ കുതന്ത്രങ്ങളും പ്രയോഗിച്ചേക്കാം വിജയിച്ചുകയറാന്‍. അങ്ങനെ ചില കുതന്ത്രങ്ങള്‍ നടപ്പാക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയായിക്കഴി‍ഞ്ഞെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബിജെപിയെ ഒരു സീറ്റില്‍ വിജയിപ്പിച്ചാല്‍ പകരം പത്തുസീറ്റുകളിലെ വെല്ലുവിളി സിപിഎമ്മിന് ഒഴിവാക്കിക്കൊടുക്കാമെന്നാണത്രേ ഡീല്‍. പുച്ഛിച്ചും പരിഹസിച്ചും തള്ളുകയാണ് ഈ ആരോപണത്തെ സിപിഎമ്മും ബിജെപിയും. പകരം പരാജയഭീതിയാണ് യുഡിഎഫിനെന്നും തിരിച്ചടിക്കുന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തിന് ശേഷം ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ ആദ്യ വിവാദമായി മാറുകയാണ് സിപിഎം–ബിജെപി ഡീലെന്ന ആരോപണം. യഥാര്‍ഥത്തില്‍ അങ്ങനെയൊരു ഡീലുണ്ടോ? പ്രതിപക്ഷ ആരോപണത്തിന്‍റെ വസ്തുതയെന്താണ്? 

CPM-BJP Alliance Allegations: Opposition's Major Controversy:

Election campaign dynamics are intensifying with only sixteen days remaining, making every day crucial. Political maneuvering, including allegations of underhanded tactics, is shaping the narrative as parties strive for victory