ആരോഗ്യമന്ത്രി കടുത്ത കലിപ്പിലാണ്. കത്രിക വയറ്റില്‍വച്ച് തുന്നും വിധമുള്ള ചികില്‍സാപ്പിഴവുകള്‍. ഒന്ന് തീരുമ്പോള്‍ ഒന്നെന്നോണം ആവര്‍ത്തിക്കുന്ന കാലത്ത് പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധിന്‍മേലും മാധ്യമവാര്‍ത്തകളിലും മന്ത്രിക്ക് അരിശം. വീണാജോര്‍ജി ഒദ്യോഗിക വസതിയുടെ ഗേറ്റിന്‍റെ പൂട്ടുപൊളിച്ച് റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ മറ്റുമന്ത്രിമാരും രംഗത്തെത്തി. പ്രതിപക്ഷ നേതാവാണ് റീത്ത് വപ്പിച്ചതിന് പിന്നിലെന്ന് ആക്ഷേപം. എനിക്കതല്ല പണിയെന്ന് സതീശന്‍. താക്കീതുമായി ഡി.വൈ.എഫ്.ഐയും മറുപടിയുമായി യൂത്ത് കോണ്‍ഗ്രസും പോര്‍മുഖം തുറന്നു. കത്രിക വീണ ആരോഗ്യ രംഗത്തിന്‍റെ പേരില്‍ ഈവിധം കലുഷിതമാണ് രാഷ്ട്രീയ കേരളം. അതിനിടയ്ക്ക്, അഞ്ചാണ്ട് വയറ്റില്‍ കൊണ്ടു നടന്ന കത്രിക പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ് മൂലം വയറിനകത്ത് പെട്ടുപോയ കത്രികയുടെ ഒരഗ്രം പൊട്ടിയ നിലയിലാണ് ഇപ്പോള്‍. ഏതായാലും ഉപകരണം പൊലീസിന് കൈമാറി. സംസ്ഥാനത്തിന്‍റെ ആരോഗ്യ മേഖലയില്‍ ഒന്നിന് പുറകെ ഒന്നായി തുടരുന്ന വീഴ്ചകള്‍ക്ക് ആരോടാണ് പോയി ചോദിക്കേണ്ടത് ? പ്രശ്ന പരിഹാരത്തിലെ പരാജയത്തിന് ആരെയാണ് പിന്നെ പഴിക്കേണ്ടത് ? ആര് ചികില്‍സിക്കും ഈ സിസ്റ്റത്തെ ?