ദിവസങ്ങള്‍ക്ക് മുന്‍പാണ്, പ്രതിപക്ഷ നേതാവിന്‍റെ പുതുയുഗ യാത്രയിലെ ഉന്തും തള്ളും വലിയ വാര്‍ത്തയായത്, ട്രോളായത്. സ്നേഹത്തള്ളാണെന്ന വിശദീകരണവും കേട്ടു നമ്മള്‍യ. ഏതാനും ദിവസങ്ങള്‍ക്കിപ്പുറം സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദന്‍റെ ജാഥയാണ് വാര്‍ത്താകേന്ദ്രം. അവിടെ സ്നേഹത്തള്ളെങ്കില്‍ ഇവിടെ പി.ആര്‍ തള്ളായിരുന്നോ എന്ന് ചോദിക്കേണ്ട സ്ഥിതിയാണ്.  വികസന മുന്നേറ്റ ജാഥയ്ക്കിടെ എം.വി.ഗോവിന്ദന് ഒരു  വയോധികന്‍ ക്ഷേമ പെന്‍ഷന്‍ തുക കൈമാറി. ‘നിങ്ങള്‍ തന്നെ വരണം, UDF വന്നാല്‍ പെന്‍ഷന്‍ കിട്ടൂല’ എന്ന് ആ വയോധികന്‍ പാര്‍ട്ടി സെക്രട്ടറിയോട് പറയുന്നതായിരുന്നു ആ രംഗത്തിലെ ഹൈലൈറ്റ്. ഇടത് പ്രൊഫൈലുകള്‍ പോസിറ്റീവ് ആയി ഓടിയ ഈ വീഡിയോക്ക് പിന്നിലെ കഥ തൊട്ടു പിന്നാലെ പുറത്തുവന്നു. LDF നേതാക്കള്‍ പറഞ്ഞിട്ടാണ് സ്റ്റേജില്‍ കയറി പണം കൊടുത്തത് എന്ന് ബാലുശേരിക്കാരന്‍ മൊയ്തു പിന്നീട് പറ​ഞ്ഞു. അതും ഒരു വീഡിയോ ആയി പുറത്തുവന്നു. അതോടെ എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജാഥയ്ക്കെതിരെയും സിപിഎമ്മിനെതിരെയും ട്രോളുകളും നിറഞ്ഞു. തൊട്ടുപിന്നിലെ മൊയ്തുവിന് വീണ്ടും തിരുത്തേണ്ടി വന്നു. ക്ഷേമ പെന്‍ഷന്‍ ഭരണനേട്ടമായി പറയുന്നതും വോട്ടുപിടിക്കുന്നതും സ്വാഭാവികം. അതിന് ഒരു പാവം വയോധികനെ കരുവാക്കിയോ എന്നാണ് ഇവിടെ ഉയരുന്ന ചോദ്യം. ? ഇനി ഇതുകൊണ്ട് തീരുമോ ? എന്തെല്ലാം കാണേണ്ടിവരും ? ഇവിടെ പാളിയ പി.ആര്‍.,, ആരുടെ പി.ആര്‍ ?

ENGLISH SUMMARY:

recent political developments in Kerala, focusing on the PR stunt allegations surrounding MV Govindan's jatha. The incident involved an elderly man handing over a welfare pension amount during the procession, which later sparked controversy when it was revealed that the man was prompted by LDF leaders