ഉണ്ണികൃഷ്ണന്‍ പോറ്റി അങ്ങനെ ഇറങ്ങി. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന കര്‍ശന വ്യവസ്ഥ ജാമ്യ ഉത്തരവില്‍ത്തന്നെ ഉള്ളതുകൊണ്ട് പോറ്റി ഒന്നും മിണ്ടുന്നില്ല. പക്ഷെ ഇറങ്ങിയ പോറ്റിയെക്കുറിച്ച് അദ്ദേഹത്തിന്റെ ബന്ധം ആരുമായെന്ന് മുഖ്യമന്ത്രി വിസ്തരിച്ചു പറയുന്നു, ഇറങ്ങിയ പോറ്റി എന്നതിന് കേസ് അട്ടിമറിച്ചു എന്നാണര്‍ഥമെന്ന് പ്രതിപക്ഷം. ഇറങ്ങിയ പോറ്റിയുടെ വീട്ടില്‍ വന്നവരുടെയും പോറ്റി പോയ ഇടങ്ങളുടെയും പിന്നാലെ പോയി രാഷ്ട്രീയ ബന്ധങ്ങളില്‍ തെളിഞ്ഞതെന്ത് എന്ന് അന്വേഷിക്കുകയാണ് എസ്ഐടി. അതുമായി ബന്ധപ്പെട്ട് ഇതുവരെവന്ന ചിത്രങ്ങളും, വിശദീകരണങ്ങളുമാണ് നമ്മള്‍ ആദ്യം കണ്ടത്. അപ്പോള്‍ ചോദ്യം ആരുമായുള്ള ചങ്ങാത്തമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അവസരമാക്കിയത് എന്നാണ്? ആരാണ് ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പോറ്റിക്ക് കൂട്ടുനിന്നത് എന്നാണ്. അങ്ങനെ കുടുങ്ങാനിനി ആരൊക്കെ എന്നാണ്. 

ENGLISH SUMMARY:

Unnikrishnan Potty's release from bail has sparked intense political debate, with the opposition alleging a cover-up and the Chief Minister clarifying the relationships involved. The SIT is actively investigating potential political ties and the extent of Potty's involvement in the Sabarimala gold smuggling case, following the trail of visitors and locations associated with him.