തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്തെ രണ്ട് പ്രബല സമുദായസംഘടന അമരക്കാര്‍ സഹകരണം പ്രഖ്യാപിക്കുന്നു. വെള്ളാപ്പള്ളിയും സുകുമാരന്‍നായരും പിണക്കം മറന്ന് ഐക്യപ്പെടുന്നു. അതിന്റെ സമയഗൗരവം, രാഷ്ട്രീയമാനം ചില്ലറയല്ല. ഇരുവരും ഇന്ന് ഒരേ മനസോടെ കടന്നാക്രമിച്ചത് പ്രതിപക്ഷ നേതാവിനെ എന്നതിലും ഉന്നവും ഉദ്ദേശ്യലക്ഷവും പ്രകടം. സതീശന് ഇന്നലെ പൂത്ത തകരയെന്ന് വെള്ളാപ്പള്ളി. പെരുന്നയിലെ തിണ്ണ സതീശനെത്ര നിരങ്ങിയിരിക്കുന്നു, ഇങ്ങനെ കയറൂരി വിട്ടാല്‍ കോണ്‍ഗ്രസിന് തിരിച്ചിടിയുണ്ടാകുമെന്ന് സുകരുമാരന്‍ നായര്‍. എന്നാല്‍, വാക്കിന് മൂര്ച്ചകുറുച്ചാണ് പ്രതിപക്ഷ നേതാവ് ഇന്ന് തിരിച്ചടിച്ചത്. താന്‍ വര്ഗീതയ്ക്കെതിരെയാണ് പറഞ്ഞത്, വിമര്‍ശനം ആര്‍ക്കുമാകാം എന്ന് മറുപടി.സമുദായ നേതാക്കളെ അപ്പോഴും കടന്നാക്രമിക്കാതെ കെപിസിസി പ്രഡിഡന്റ്് അടക്കം കോണ്‍ഗ്രസിലെ മറ്റുനേതാക്കള്‍. അവിടെ തീരുന്നില്ല.. ഇന്നും ഈ ഐക്യതീരുമാനം പറയുന്നതിനിടയിലും വെള്ളാപ്പള്ളി വക വിദ്വേഷ പരാമര്‍ശം കേരളം കേള്‍ക്കുന്നു. ‘കേരളത്തിലെ ക്രിസ്ത്യാനികള്‍ മുസ്ലിംകളെ ഭയന്നാണ് കഴിയുന്നതെന്ന്; ഐക്യം നായര്‍ മുതല്‍ നസ്രാണിവരെ മതിയെന്നും മുസ്ലിംകള് വേണ്ടെന്നും വെള്ളാപ്പള്ളി –– കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു– സമുദായ നേതാക്കളുടെ ഐക്യത്തിന്റെ മാനമെന്ത് ? പറയുന്നതിന്റെ ഉന്നമെന്ത് ?