ലൈഫ്ബോയ് എവിടെയോ അവിടെയാണാരോഗ്യം. ജെന്‍സിക്ക് കണക്ടാവില്ല. പക്ഷെ ഞാനടക്കം ഒരു തലമുറയ്ക്ക്, അല്ലെങ്കില്‍ പല തലമുറയ്ക്ക് ഈ പരസ്യവാചകം സുപരിചിതമാണ്. ജോസ് കെ.മാണി ഇന്ന് കോട്ടയത്ത് നിലപാട് വ്യക്തമാക്കിയത് ഇതേ ശൈലിയിലാണ്. കേരള കോണ്‍ഗ്രസ് എം എവിടെയാണോ അവിടെയാണ് അധികാരം. അപ്പോള്‍ ചോദ്യം കേരള കോണ്‍ഗ്രസ് എം എവിടെയാണ് എന്നതാണ്. ഇടതുപക്ഷത്തെന്ന് ആവര്‍ത്തിച്ചെങ്കിലും യുഡിഎഫിലേക്കില്ല എന്നൊരു വാക്ക് പറയാത്തത് എന്തെങ്കിലും സൂചന നല്കുന്നുണ്ടോ? അതോ ഏതോ തലത്തില്‍ നടക്കുന്ന അത്തരം ചര്‍ച്ചകളോടോ സൂചനകളോടോ പൂര്‍ണമായി വാതില്‍ കൊട്ടിയടച്ചോ ജോസ് കെ.മാണി? പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് സമ്മതിച്ച ജോസിന്റെ വാക്ക് എന്തെങ്കിലും സൂചിപ്പിക്കുന്നുണ്ടോ? ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് പക്ഷെ കേരള കോണ്‍ഗ്രസ് എം ഞങ്ങള്‍ക്കൊപ്പം വേണ്ട എന്നുപറയാനുള്ള കോണ്‍ഫിഡന്‍സുണ്ടോ? അതെ കോണ്‍ഫിഡന്‍സാണ് സിപിഎം ആയുധമാക്കുന്നത്. ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് എല്‍ഡിഎഫിന് പിന്നാലെ യുഡിഎഫ് പോകുന്നതെന്ന സിപിഎം ആക്ഷേപത്തില്‍ കഴമ്പുണ്ടോ? മുന്നണിമാറ്റം അഭ്യൂഹമായി നില്‍ക്കെ സര്‍ക്കാര്‍ കെ.എം.മാണിയെ പെട്ടെന്ന് ഓര്‍ക്കുന്നതില്‍ എന്തെങ്കിലുമുണ്ടോ?. സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്