മുസ്്ലിം സമുദായത്തിന് ഈഴവവിദ്വേഷം പരത്താവുന്ന രീതിയില്‍ മതവിദ്വേഷം സ്ഥാപിച്ച് മതകലഹം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനമാണ് ലീഗ് നടത്തുന്നത്. അടുത്ത ഭരണം കിട്ടിയാല്‍ ഇനിയൊരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്ക്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി അഞ്ചുദിവസം മുമ്പ് ആലപ്പുഴയില്‍ പറഞ്ഞതാണ്. ഇന്നലെയിതാ പാലക്കാട് സിപിഎമ്മിന്റെ ഉന്നതനേതാവ് എകെ ബാലന്‍ പറയുന്നു യുഡിഎഫ് ആണ് വരുന്നതെങ്കില്‍ ഒരു മാറാടോ രണ്ട് മാറാടോ ഒന്നുമല്ല ഉണ്ടാവുക. ഇതെങ്ങനെയാണ് വര്‍ഗീയത പറഞ്ഞ ഒരു സമുദായ നേതാവിന്റെ ഭാഷ ഏതാണ്ടതേപടി സംസ്ഥാനം ഭരിക്കുന്ന ഒരു പുരോഗമന രാഷ്ട്രീയം പൊതുവില്‍ പറയുന്ന സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായിരുന്ന ഒരാളാടെ ഭാഷയാകുന്നത്? യുഡിഎഫ് വന്നാല്‍ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന എകെ ബാലന്റെ പരാമര്‍ശത്തിന് പിന്നിലെ ജ്ഞാനദൃഷ്ടി ഏതാണ്? അതദ്ദേഹത്തിന്റെ കാല്‍ക്കുലേഷനാകാമെന്ന ഒഴുക്കന്‍ മറുപടി എങ്ങനെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് എടുക്കാനാകുന്നത്? കാല്‍ക്കുലേഷനെന്നാല്‍ കണക്കുകൂട്ടല്‍, അപ്പോള്‍ എന്ത് കണക്കുകൂട്ടിയാണ് സമുദായനേതാവും രാഷ്ട്രീയനേതാവും ഇറങ്ങിപ്പുറപ്പെടുന്നത്?