അയ്യന്‍റെ പൊന്ന് കട്ടവരുടെ പ്രതിപ്പട്ടികയില്‍ ഇന്നൊരാള്‍ തന്ത്രിയാണ്. ദേവന്‍റെ പിതൃതുല്യസ്ഥാനീയന്‍ ആയ തന്ത്രി കണ്ഠരര് രാജീവര്. കട്ടിളപ്പാളി കേസിലാണ് അറസ്റ്റ് , ഇനി ദ്വാരപാലക ശില്‍പപാളീ കേസിലും അറസ്റ്റ് രേഖപ്പെടുത്തു. ഇന്ന് മണിക്കൂറുകള്‍ തന്ത്രിയുടെ വീട്, സ്വര്‍ണപ്പണിക്കാരനെ അടക്കം എത്തിച്ച് പൊലീസ് പരിശോധിച്ചു. ദേഹസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ചതിനെതുര്‌‍ന്ന ആശുപത്രിയിലെത്തിച്ച കണ്ഠരര് രാജീവര് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ICUവിലാണ്. കാര്യങ്ങള്‍ ഇവിടെവരെ എത്തിയപ്പോള്‍ രാഷ്ട്രീയ പ്രതികരണങ്ങള്‍ ശ്രദ്ധേയമാണ്. ഒരേസമയം തന്ത്രിയെ കടന്നാക്രമിക്കാതെയും തന്ത്രി നിരപരാധിയെന്ന്  പറയാതെയും സിപിഎം നേതാക്കളുടെ ലൈന്‍. ഏത് വമ്പനായാലും പിടിക്കുമെന്ന് തെളിഞ്ഞില്ലേയെന്ന് SITയില്‌‍ ചാരി എം.വി.ഗോവിന്ദന്‍റെ വാക്കുകള്‍. സര്‍ക്കാരിനെ കടന്നാക്രമിച്ച് ബി.ജെ.പി/. മുന്‍ മന്ത്രിയെ രക്ഷിക്കാനുള്ള നീക്കമെന്ന് രാജീവ് ചന്ദ്രശേഖര്‍. ആചാരലംഘനത്തിന്‍റെ പേരിലെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായിയെ എന്ന് കെ.സുരേന്ദ്രന്‍. തന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെ മന്ത്രിക്കാര്യം ചോദിച്ച് കോണ്‍ഗ്രസ്.  തന്ത്രിയെ അകത്തിട്ട് അതുവഴി എല്ലാം ഒതുക്കാം എന്ന് വ്യാമോഹിക്കേണ്ടെന്ന് കെ.മുരളീധരന്‍. – കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– തന്ത്രി കുടങ്ങിയതോ, കുടുക്കിയതോ ?

ENGLISH SUMMARY:

Kandararu Rajeevaru's arrest has sparked significant political reactions in Kerala. This case highlights the ongoing investigation into the Sabarimala temple theft and the complexities surrounding the involvement of a high-ranking priest.