അയ്യപ്പൻറെ പിതൃസ്ഥാനീയനായ തന്ത്രിയും ശബരിമല കൊള്ളയിൽ അറസ്റ്റിലായത് അപ്രതീക്ഷിതമാണോ? ദേവന്റെ അനുജ്ഞവാങ്ങാതെ, ആചാരലംഘനത്തിന് കണ്ഠരരര് രാജീവര് കൂട്ടു നിന്നു എന്ന എസ്ഐടിയുടെ കണ്ടെത്തല്‍ ഭക്തരെ എത്ര കണ്ട് ഞെട്ടിക്കുന്നതാണ്. ശ്രീകോവില്‍ ഭാഗങ്ങള്‍ അഴിച്ചുകൊണ്ടു പോയത് രാജീവര്‍ക്ക് അറിയാമായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നു. എന്നാല്‍, ഇതില്‍ നിന്ന് തന്ത്രിക്ക് എന്തെങ്കിലും സാമ്പത്തിക നേട്ടമുണ്ടായതായി ഇതുവരെ എസ്ഐടിക്ക് ബോധ്യപ്പെട്ടിട്ടില്ല. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാർ സൂചിപ്പിച്ച ദൈവതുല്യരിൽ തന്ത്രി കണ്ഠര് രാജീവരും ഉൾപ്പെടുമോ? പോറ്റിയെ കയറ്റിയത് തന്ത്രിയാണോ? തദ്ദേശതെരഞ്ഞെടുപ്പിലെ ശബരിമല ആഘാതം മറികടക്കാൻ തന്ത്രിയുടെ അറസ്റ്റ് എൽഡിഎഫ് ഉപയോഗിക്കുമോ? അതോ, തന്ത്രിയിലൂടെ കൂടുതൽ ഉന്നതരിലേക്ക് എത്തി എസ്ഐടി സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുമോ? തന്ത്രിയിൽ നിന്ന് മന്ത്രിയിലേക്കാണോ, അതോ മന്ത്രിയിലെത്താതിരിക്കാനുള്ള തന്ത്രമാണോ?