ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസ് ചൂടുപിടിച്ച് തുടങ്ങിയ കാലം. ദ്വാരപാലക ശില്പങ്ങള് സ്വര്‍ണം പൂശാനായി കൊടുത്തുവിട്ട കാലത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറാണ് ദൈവതുല്യരുടെ പങ്കാളിത്തത്തിലേക്ക് ആദ്യം വിരല്‍ചൂണ്ടിയത്. അത് ആര് എന്നത് അന്നുമുതല്‍ ഉയര്‍ന്ന ഉപചോദ്യം. അറസ്റ്റിന് മുന്‍പും ശേഷവും ദൈവതുല്യന്‍ ആര് എന്ന ചോദ്യത്തോട് പിന്നീട് എ.പത്മകുമാര്‍ പ്രതികരിച്ചില്ല. ഒടുവില്‍ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലാകുമ്പോള്‍ ആ ചോദ്യത്തിന് ഉത്തരമാകുന്നുണ്ടോ?