ഒരു മുറിയാണ്. അത് ചോദിച്ച് മുന്‍ ഡിജിപിയും നിലവിലെ കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ വട്ടിയൂര്‍ക്കാവ് എംഎല്‍എയെ വിളിച്ച ഫോണ്‍കോളാണ് തുടക്കം. കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ. പറ്റില്ലെന്ന് വി.കെ.പ്രശാന്ത്. ഇരുവര്‍ക്കുമിടയിലെ വര്‍ത്താനം നാട്ടിലാകെ പാട്ടായി. എല്ലാവരും കക്ഷിചേര്‍ന്നു. അതിലെ ഇന്നത്തെ പ്രതികരണങ്ങളാണ് ഈ കേട്ട അത്രയും. ബിജെപിക്കും സിപിഎമ്മിനും ഇടയില്‍നിന്നത് ഒരു ത്രികക്ഷിസംവാദമായത് ഇന്നതില്‍ കെ.എസ്.ശബരീനാഥന്‍ നടത്തിയ ഒരു ഇടപെടലോടെ. പ്രശാന്ത് മുറിയൊഴിയണമെന്ന നിലപാടിനെ പക്ഷെ അങ്ങ് തൃശൂര്‍ മറ്റത്തൂരില്‍ കണ്ടതിന്റെ തുടര്‍ച്ചയാണെന്ന രാഷ്ട്രീയ ആക്ഷേപവുമായി സിപിഎം നേരിട്ടു. അപ്പോള്‍ മുറിയോ ഇല്ല, എന്തിനായിരുന്നു ഈ മുറിവ്?

ENGLISH SUMMARY:

Kerala political controversy erupts over MLA office space. The dispute involves VK Prasanth MLA, R Sreelekha IPS, and a building owned by the Thiruvananthapuram Corporation, leading to a debate between CPM and BJP.