തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വിധിയെഴുതുന്ന ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് സമാപനമായിരിക്കുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വിധികുറിക്കാന്‍ ജനം മറ്റന്നാള്‍ പോളിങ് ബൂത്തുകളിലേക്കെത്തും. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാനവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട പല വിഷയങ്ങളും പ്രചാരണഘട്ടത്തില്‍ ഉയര്‍ന്നുവന്നു. ശബരിമല സ്വര്‍ണക്കൊള്ളയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന നാളുകള്‍ കൂടിയാണ്. തിരഞ്ഞെടുപ്പില്‍ നല്ല റിസള്‍ട്ടുണ്ടാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും യു.ഡി.എഫിന്റെ തിരിച്ചുവരവ് ഉറപ്പെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. നേതാക്കളുടെ ആത്മവിശ്വാസത്തിനപ്പുറം, വിധി കുറിക്കുമ്പോള്‍ എന്തായിരിക്കും ജനങ്ങളുടെ മനസില്‍? മുന്നണികളില്‍ ആത്മവിശ്വാസം ആര്‍ക്കാണ്?