മറ്റൊരു തിരഞ്ഞെടുപ്പുകാലത്ത് ഇഡി കേരളത്തില്‍ വീണ്ടും താരമാവുന്നു. ഇത്തവണ സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് എന്ഫോഴ്സ്മെന്റ്ഡയറ്ടറേറ്റ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കിഫ്ബിക്കായി നടത്തിയ ബോണ്ട് ഇടപാടില്‍ വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനം നടന്നു എന്നാണ് മൂന്നുവര്‍ഷം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇഡി കണ്ടെത്തിയിരിക്കുന്നത്. കിഫ്ബിക്ക് പണം കണ്ടെത്തിയെങ്കില്‍, കൊള്ളപ്പലിശക്കാണെങ്കില്‍ കൂടി, നാടിന്റെ നന്മക്കല്ലേ? വികസനത്തിനല്ലേ എന്ന് കിഫ്ബിയുടെ മുഖ്യവക്താവ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് ചോദിക്കുന്നു. മുമ്പും കിഫ്ബിയെ വിമര്‍ശിച്ചവരെ സര്‍ക്കാര്‍ കടന്നാക്രമിച്ചിട്ടുണ്ട്. . മസാലബോണ്ടിൽ സംശയമുന്നയിച്ചവരെ സംസ്ഥാന വിരോധികളായി മുദ്രകുത്തി. മസാല ബോണ്ട്, വിവാദമായ ലാവലിന്‍ കമ്പനിക്കാരുമായി ചേര്‍ന്ന് നടത്തിയ മറ്റൊരു ദുരൂഹ ഇടപാടാണെന്ന് പ്രതിപക്ഷം അന്നും ഇന്നും പറയുന്നു. CAG യെ കണക്ക് പഠിപ്പിച്ച കിഫ്ബി മേധാവിക്ക് പുതിയ കുരുക്കില്‍ നിന്ന്സർക്കാരിനെ ഊരിയെടുക്കാനാകുമോ? മസാലക്കഥയുമായി ഇഡി ഇപ്പോള്‍ പറന്നെത്തുന്നത് തദ്ദേശതിരഞ്ഞെടപ്പില് സിപിഎമ്മിനെ വിരട്ടി വോട്ടുതട്ടാനാണെന്ന പ്രതിപക്ഷ ആക്ഷേപത്തില്‍ കഴമ്പുണ്ടോ ? മുഖ്യമന്ത്രിയുടെ മകന് അയച്ച ഇഡി നോട്ടീസ് പോലും അപ്രത്യക്ഷമായ കേരളത്തില്‍ ഈ നോട്ടീസും ആവിയാകുമോ ?