രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തന്നെ, പാലക്കാട്ടും അടൂരിമായി പൊലീസ് ഊര്‍ജിമാതമായി പരതുന്നു. സഹായികളെ ചോദ്യം ചെയ്തു. ഫ്ലാറ്റില്‍ പരിശോധന നടത്തി. അന്വേഷണം ഒരുവഴിക്ക് ശക്തമാകുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മില്‍ പോര് മറ്റൊരുവഴിക്ക്. സ്വരം കടുപ്പിച്ച് വിഡി.സതീശന്‍, ചെന്നിത്തല, മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കം നേതാക്കള്‍. സസ്പെന്‍ഷന്‍ നടപടി കൂട്ടമായി എടുത്തതെന്നും പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമില്ലെന്നും കെ.സി. രാഹുലിനൊപ്പം നിന്ന് കെ.സുധാകരന്‍, കേസിന്‍റെ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി അടൂര്‍പ്രകാശും കൊടിക്കുന്നിലും. അങ്ങനെ, അങ്ങനെ.. പല നേതാക്കള്‍, പല വാക്കുകള്‍.
കോണ്‍ഗ്രസിന്‍റെ ജീര്‍ണതയാണിതെന്ന് എം.വി.ഗോവിന്ദന്‍. അതിനിടയ്ക്ക് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികളായ പ്രമുഖര്‍ക്ക് കേസിന്‍റെ പൂട്ട്. അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി, അധിക്ഷേപിച്ചു എന്ന പാരാതിയില്‍ രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍, സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ്, കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യര്‍, രഞ്ജത പുളിക്കന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്. രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയിലുമായി – കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– രാഹുല്‍ കുരുക്ക് കോണ്‍ഗ്രസ് അഴിക്കുകയാണോ മുറുക്കുകയാണോ ?– സ്വാഗതം.