Untitled design - 1

കോണ്‍ഗ്രസ് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അപമാനിച്ച രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിരിച്ച്, മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ കൈ വീശിയ ശേഷമാണ് രാഹുല്‍ പൊലീസ് വാഹനത്തില്‍ കയറി പോയത്. സൈബർ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. സൈബർ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.

രാഹുലിനെ നാളെ മജിസ്ട്രേറ്റിന് മുന്നിലെത്തിക്കും. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ തന്നെ വേണേല്‍ പൊലീസ് അറസ്റ്റ് ചെയ്തോട്ടെയെന്നും താന്‍ പറയാനുള്ളതെല്ലാം പറയുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചതാണ് വിനയായത്. 

രാഹുലിനോട് ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു. എആർ ക്യാംപിലെ വളപ്പിൽ സ്ഥിതി ചെയ്യുന്ന സൈബർ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതായി യുവതി പരാതി നൽകിയിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ നടപടി. 

ENGLISH SUMMARY:

Rahul Easwar arrest related to the sexual harassment complaint case. He was arrested for allegedly defaming the complainant in the Rahul Mankootathil case and is now under cyber police investigation.