മണ്ഡലകാലം തുടങ്ങി രണ്ടാംനാള്‍ ശബരിമല സന്നിധാനം കണ്ടത് അസാധാരണ സാഹചര്യം. വന്‍ തിരക്കില്‍ ഭക്തര്‍ അനുഭവിച്ചത് കഠിന പ്രയാസം. പന്ത്രണ്ട് മണിക്കൂറിലധികം കാത്തുനിന്നവര്‍, വെള്ളം കിട്ടാത്തവര്‍, ശുചിമുറി ഉപയോഗിക്കാനാക്കത്തവര്‍ അങ്ങനെ പ്രശ്നങ്ങള്‍ ഏറെ.
പൊലീസ് അടിയന്തരമായി ഇടപെട്ട് രണ്ടുമണിക്കൂര്‍ കൊണ്ട് തിരക്ക് ഏതാണ്ട് നിയന്ത്രിച്ചെങ്കിലും സന്നിധാനത്ത് ഇന്ന് കണ്ടത് മുന്നൊരുക്കങ്ങളുടെ പാളിച്ചയാണെന്ന് വ്യക്തമായി.
മുന്നൊരുക്കത്തില്‍ വീഴ്ചപറ്റിയെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍. ഭക്തര്‍ നേരിട്ട കുറവുകള്‍ ഓരോന്നായി അദ്ദേഹം മടികൂടാതെ എണ്ണിപ്പറഞ്ഞു. അപ്പോഴും ആ നിലപാട് തള്ളി മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്