aravana-payasam-significance-sweet-symbol-unity

അയ്യപ്പ൯മാർ വീട്ടിലേക്ക് കൊണ്ടുപോകുന്ന അനുഗ്രമാണ് അരവണപ്പായസം. അരവണയെക്കുറിച്ച് പലർക്കും പലതരത്തിലുള്ള ഓർമകൾ ഉണ്ട്. ജാതിമതഭേദമന്യെ അത്രമേൽ പ്രിയപ്പെട്ടതാണ് അരവണ മധുരം.

അരവണയ്ക്ക് ഒരുമയുടെ മധുരമാണ്. മലകയറിയെത്തുന്നവർ ബന്ധുജനങ്ങൾക്കും സുഹൃത്തുക്കളുമടക്കം പ്രിയപ്പെട്ടവർക്ക് കയ്യിൽ പകർന്നുനൽകുന്ന സ്നേഹം. ആ സ്നേഹത്തിന് മുന്നിൽ എല്ലാവരും കൈനീട്ടും. ചുക്ക്, ശർക്കര, അര. ഇതൊക്കെയാണ് അരവണയിലെ പ്രധാന കൂട്ടുകൾ. അയ്യപ്പസ്വാമിയുടെ ഈ നെയ് വേദ്യത്തിന്റെ പെരുമ കേരളത്തിൽ ഒതുങ്ങുന്നതല്ല.

മണ്ഡല മകരവിളക്ക് മഹോൽസവത്തിൽ ഇത്തവണ അരവണയിലൂടെ ദേവസ്വം ബോർഡ് നേടിയത് 43 കോടി രൂപയാണ്. ഏതായാലും വിശ്വാസത്തിന്റെയും പങ്കിടലിന്റെയും പ്രതീകമായി അരവണയുടെ മധുരം തലമുറകളിലേക്ക് പടരുന്നു.

ENGLISH SUMMARY:

Aravana Payasam is a traditional sweet offering from Sabarimala temple, representing faith and shared blessings. This delicious prasadam, made with jaggery and rice, holds cultural significance and brings people together.