ആഗോള അയ്യപ്പ സംഗമത്തിൽ വിതരണത്തിനെത്തിച്ച അരവണ, ഉണ്ണിയപ്പം പ്രസാദം എന്നിവയില്‍ വന്‍ വെട്ടിപ്പ് കാണിച്ചെന്ന് വിജിലൻസ് റിപ്പോർട്ട്. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനായി നാലായിരത്തി ഒരുന്നൂറ് ടിൻ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ പമ്പയിൽ എത്തിച്ചിരുന്നു. ഇതിൽ 900 പേർക്ക് മാത്രമാണ് പ്രസാദം വിതരണം ചെയ്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 3200 അരവണയും, അപ്പ പായ്ക്കറ്റും അനുബന്ധ പ്രസാദങ്ങളും ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും വീതിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്.
കൊണ്ടുവന്ന സാധനങ്ങളുടെ മൂല്യം കണക്കാക്കിയില്ലെന്നും വിതരണം ചെയ്തതിനോ, തിരികെ എത്തിച്ചതിനോ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരം ദേവസ്വം വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയത്. പ്രസാദ വിതരണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.
ENGLISH SUMMARY:
A shocking scam has been unearthed regarding the distribution of Aravana and Appam prasadam at the Global Ayyappa Sangamam. A Vigilance report reveals that out of 4,100 tins of Aravana and Appam packets brought to Pamba for the event, only 900 people received the prasadam. The remaining 3,200 tins of Aravana, along with Ghee, Vibhuti, and Kumkum, were allegedly divided among Devaswom officials and staff for personal use. The audit report highlighted a complete lack of records regarding the value of the items, distribution logs, or return stocks. Following the directions of the Devaswom Board President, an initial inquiry was conducted, confirming the misappropriation. Explanations have been sought from the officers in charge of the distribution. This incident has sparked massive outrage among devotees as the Kerala Assembly elections approach