സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻറെ അതിവേഗവും അതിസങ്കീർണ്ണതയും ബൂത്ത് ലെവർ ഓഫീസർമാരുടെ ജീവനെടുക്കുകയാണോ? അധിക ജോലിഭാരവും രാഷ്ട്രീയക്കാരുടെ ഭീഷണികളും ബിഎൽഒമാരെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയാണോ??പരിചയമില്ലാത്ത വീടുകൾ കണ്ടെത്താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ സഹായം തേടിയാൽ മറുവിഭാഗത്തിൻറെ ഭീഷണി നേരിടേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടോ?കണ്ണൂരിലെ അനീഷ് ജോർജ്ജിൻറെ മരണത്തിന് കോണ്‍ഗ്രസ് ആരോപിക്കുന്നതുപോലെയുള്ള കാരണങ്ങളുമുണ്ടോ? അനീഷിന് ജോലി സംബന്ധമായ ഒരു സമ്മര്‍ദവും ഇല്ലായിരുന്നു എന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ആരെ സംരക്ഷിക്കാനാണ് ?
തദ്ദേശതിരഞ്ഞെടുപ്പിനിടെ വോട്ടര്‍പട്ടിക പരിഷ്ക്കരണം നടത്താന്‍ തുനിഞ്ഞാല്‍ വന്‍ പ്രത്യാഘാതമുണ്ടാവുമെന്ന കേരള നിയമസഭയുടെ മുന്നറിയിപ്പ് യാഥാര്‍ഥ്യമാവുകയാണോ ?എസ്ഐആർ തെരഞ്ഞെടുപ്പ് സ്വതന്ത്രമായും നീതിപൂർവകവുമായി നടപ്പാക്കാൻ വേണ്ടിയാണെന്ന ബോധ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെയുണ്ടോ?ജനങ്ങളെയും പ്രതിപക്ഷത്തെയും ഇരുട്ടിലാക്കി നടത്തിയെടുക്കേണ്ടതാണോ വോട്ടർപട്ടിക പരിഷ്കരണം? ശുദ്ധീകരണം ആദ്യം നടക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനിലാണോ?.