ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരും സിപിഎമ്മും തുടക്കംമുതല്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം പൊളിയുകയാണ്. ദേവസ്വംബോര്ഡംഗങ്ങള്ക്ക് ആദ്യമേ ക്ലീന്‍ ചിറ്റ് നല്കിയ മുഖ്യമന്ത്രിയുടെ ആത്മവിശ്വാസവും എന്റെ കാലത്ത് എല്ലാം ഓക്കെയായിരുന്നു എന്ന മൂന്ന് മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെ അവകാശവാദങ്ങളും അപ്രസക്തമായി. ഹൈക്കോടതി നിയോഗിച്ച അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ അമ്പരപ്പിക്കുന്നതാണ്. രാജ്യാന്തര കള്ളക്കടത്തുസംഘത്തെപ്പോലെ പ്രവര്‍ത്തിച്ചവര്‍ക്ക് ഒത്താശ ചെയ്തവരാണ് സിപിഎം സഹയാത്രികരായ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാര്‍ എന്ന് ബോധ്യമായി. ദേവന്റെ സ്വത്ത് സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ അത് കൊള്ളയടിച്ചു എന്ന് പകല്‍പോലെ വ്യക്തമായി. പക്ഷേ അന്വേഷണസംഘം ഇപ്പോഴും ദേവസ്വം ഉദ്യോഗസ്ഥരില്‍ മാത്രം ചുറ്റിത്തിരിയുന്നത് എന്തെന്ന് പ്രതിപക്ഷം ചോദിക്കുന്നു. മല്യ പൊതിഞ്ഞ സ്വര്‍ണത്തിനപ്പുറം എന്തെല്ലാം ശബരിമലയില്‍ നിന്ന് കടത്തി എന്നതടക്കം ഇനി അറിയേണ്ടിയിരിക്കുന്നു. ശബരിമലയെ കൊള്ളക്കാര്‍ക്ക് തീറെഴുതിയവര് എത്ര കാലം സംരക്ഷിക്കപ്പെടും ? നടന്നത് സംഘടിത കൊള്ളയോ ?