TOPICS COVERED

ശബരിമല സ്വര്‍ണക്കൊള്ളയുടെ ‘തല’, കൊള്ളയ്ക്ക് ഒത്താശ ചെയ്യുകയോ, പങ്ക് പറ്റുകയോ ചെയ്തവര്‍, അവരില്‍ എത്ര ഉന്നതര്‍ ? ആരൊക്കെ? ആ തലപ്പത്തേക്ക് അന്വേഷണ സംഘം എത്തുമോ ? ഞായറാഴ്ച അതീവ രഹസ്യമായി പ്രത്യേക അന്വേഷണ സംഘം ദേവസ്വം മുന്‍പ്രഡിഡന്റും കമ്മീഷണറും ആയ എന്‍.വാസുവിനെ ചോദ്യം ചെയ്തു. രേഖയില്‍ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതിനെ കുറിച്ച് ആരാഞ്ഞു. ഓഫീസിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ തയാറാക്കിയ രേഖയുടെ താഴെ ഒപ്പുവയ്ക്കുക മാത്രമാണ് ചെയ്തത് എന്നാണ് അദ്ദേഹത്തിന്‍റെ മറുപടി. ഹൈക്കോടതി അനുവദിച്ച സമയത്തിന്‍റെ പാതി പിന്നിടുമ്പോള്‍ അന്വേഷണസംഘത്തിന്‍റെ നീക്കത്തില്‍ തെളിയുന്നതെന്ത് ? സ്വര്‍ണക്കൊള്ളയില്‍ എല്ലാമറയും നീക്കപ്പെടുമോ ? ശരിക്കും ഉന്നതരെ തൊടുമോ ?

ENGLISH SUMMARY:

Sabarimala gold scam investigation intensifies focusing on potential high-profile involvement. The special investigation team questioned former Devaswom president N. Vasu regarding discrepancies in gold records.