ബി.ജെ.പിയും ലൈംഗീക പീഡന ആരോപണത്തിന്റെ പ്രതിരോധത്തില്‍. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെയാണ് പീഡനപരാതി. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജിവ് ചന്ദ്രശേഖരന് പരാതി നൽകിയത് ബന്ധുവായ യുവതി.
ആരോപണം അടിസ്ഥാന രഹിതമാണെന്നും കോടതിയും പൊലീസും പരിശോധിച്ചു തള്ളിയ കേസാണെന്നും സി. കൃഷ്ണകുമാർ. കോടതി തള്ളിയത് പീഡനക്കേസോ കുടുംബ തര്ക്കക്കേസോ എന്നാണ് മറു ചോദ്യം. കൃഷ്ണകുമാറിന് മറുപയില്ലെന്നും തെറ്റിദ്ധരിപ്പിക്കുകയാണെന്നും സന്ദീപ് വാരിയര്‍.
കാളയെ ബിജെപി ഓഫീസില്‍ കെട്ടേണ്ടി വരുമെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ എന്ന് പ്രതിപക്ഷ നേതാവ്. ലൈംഗീക അതിക്രമ ആരോപണ വിധേയരുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിലുള്ള വാക് പോരു ഇന്ന് കണ്ടു– കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു– ആരോപണത്തില്‍ ഞെട്ടിയോ ? പ്രതിക്കൂട്ടില്‍ ആരെല്ലാം ?