മലയാളികളായ കന്യാസ്ത്രീകള്‍ക്ക് അഞ്ചാംനാളിലും മോചനമില്ല. ഇന്ന്, ചത്തിസ്ഗഡിലെ ദുര്‍ഗ് സെഷന്‍സ് കോടതിയില്‍ ബിജെപി സര്‍ക്കാര്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു. എന്തിന് എതിര്‍ത്തു എന്ന ചോദ്യത്തിന്, കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാനെന്ന് അവകാശപ്പെട്ട് ബിജെപി കേരളത്തില്‍ നിന്ന് പറഞ്ഞയച്ച പ്രതിനിധി അനൂപ് ആന്‍റണിക്ക് വ്യക്തമായ ഉത്തരമില്ല. സങ്കേതികം മാത്രമാണ് ആ എതിര്‍പ്പ് എന്നാണ് ഇപ്പോഴത്തെ ന്യായം.
ഇനി ബിലാസ്പുര്‍ NIA കോടതി കേസ് പരിഗണിക്കും. ഇന്ന് ജാമ്യമില്ലെന്ന് ഉറപ്പായതോടെ, കന്യാസ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.
അതേ നേരത്ത്, കേരളത്തില്‍ ആകെ പ്രതിധമിരമ്പി. ബിഷപ്പുമാരുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് ചെയ്ത് വൈദികരും വിശ്വാസികളും മാർച്ച് ചെയ്തു. കന്യാസ്ത്രീകള്‍ വാ മൂടിക്കെട്ടി പ്രതിഷേധിച്ചു. ക്രിസ്മസിന് കേക്കുമായി വരുന്നവരിൽ നിന്ന് കുറേകൂടി ആത്മാർത്ഥത പ്രതീക്ഷിച്ചെന്ന് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ.
സമാധാനം ബലഹീനതയല്ലെന്ന് ഡോ. തോമസ് ജെ നെറ്റോ. അതിനിടെ, ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാര്‍ അമിത്ഷായെ കണ്ടു, ദുര്‍ഗിലെ ജയിലില്‍ ഇടത് എംപിമാര്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ചു. കൗണ്ടര്‍ പോയ്ന്‍റ്് പരിശോധിക്കുന്നു.ചത്തിസ്ഗഡില്‍ കണ്ടത് തനിനിറം തെളിയുന്നതോ ? ബിജെപി ന്യായങ്ങള്‍ പൊളിഞ്ഞോ? സഭാ നേതൃത്വങ്ങള്‍ തിരിച്ചറിയുന്നതെന്ത് ?