ഗ്രാമ– നഗര ഭേദമേതുമില്ലാതെ നാടാകെ കടുത്ത ഭരണവിരുദ്ധ വികാരം അലയടിച്ചെന്ന് ഒറ്റനോട്ടത്തില്‍ കാണിക്കുന്ന ജനവിധി. രൂപീകൃത്യമായി ഇന്നോളം ചെങ്കോട്ടയായി കിടന്ന തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡുകളുമടക്കം കടപുഴക്കും വിധം ജനമെഴുതിയ വലിയ രാഷ്ട്രീയ വിധി. ഇത് നടപ്പു സര്‍ക്കാരിനെ, രണ്ടാം പിണറായി ഭരണത്തെ പഠിപ്പിക്കുന്നത് എന്തെല്ലാമാണ് ? തുടര്‍ഭരണം എന്നാല്‍ ‘എല്ലാം തികഞ്ഞത് ’ എന്ന് കരുതാനുള്ള ലൈസന്‍സ് അല്ല എന്ന ബോധ്യമോ ? ഭരണ വീഴ്ച, അഴിമതി, ഒത്താശ, ക്രമക്കേട് തുടങ്ങി സര്‍ക്കാരിനോ, ഭരണത്തലവനോ എതിരെ ആക്ഷേപം ഉയരുമ്പോള്‍..മുഖം തിരിച്ചിരിക്കത്, അവഗണിക്കരുത്, ഉത്തരമുണ്ടാകണം.. തിരുത്തുണ്ടാകണം എന്ന ബോധ്യമോ ? ഒരോ സ്വഭാവമുള്ള വിഷയത്തില്‍ പ്രതിപക്ഷത്തോടും രാഷ്ട്രീയ എതിരാളികളോടും പറയുന്ന ന്യായത്തില്‍ പോലും ഇരട്ടത്താപ്പ് കാണിക്കരുത് എന്ന് പാഠമോ ? വര്‍ഗീയ വിരുദ്ധതയുടെ നിര്‍വചനം തരാതരം മാറ്റരുത് എന്ന സന്ദേശമോ ?