ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കുന്ന അതേദിവസം പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചു. എന്നാല്‍ കൊല്ലപ്പെട്ട ഭീകരരുടെ പേരുകള്‍ കേട്ടപ്പോള്‍ പ്രതിപക്ഷത്തിന്‍റെ സന്തോഷം പോയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരരുടെ മതം നോക്കരുതെന്ന് പ്രതിപക്ഷത്തോട് ആഭ്യന്തരമന്ത്രി. പ്രതിപക്ഷം സര്‍ക്കാരിനെ മാത്രമല്ല സൈന്യത്തെയും അവഹേളിക്കുകയാണെന്ന് പ്രധാനമന്ത്രി. പ്രതിപക്ഷത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയാല്‍ സര്‍ക്കാര്‍ പറയേണ്ട ഉത്തരങ്ങളാവില്ല.  പഹല്‍ഗാം മുതല്‍ ഇപ്പോഴും തുടരുന്നുവെന്ന് അവകാശപ്പെടുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ വരെ ജനാധിപത്യ രാജ്യത്തിന് അറിയാന്‍ അവകാശമുള്ള ചില ഉത്തരങ്ങള്‍ 20 മണിക്കൂര്‍ ചര്‍ച്ചയിലും കേട്ടില്ല.  എല്ലാം സുരക്ഷിതമെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ അവകാശപ്പെട്ട ജമ്മു കശമീരിലെ പഹല്‍ഗാമില്‍ കൊടും ഭീകരര്‍ക്ക് എങ്ങനെ എത്താനായി, ഇന്ത്യന്‍ പൗരന്‍മാരെ മതം ചോദിച്ച് കൊന്നൊടുക്കിയ ഒരുഭീകരനെപ്പോലും മൂന്നുമാസമായിട്ടും ജീവനോടെ പിടികൂടാത്തതെന്ത്? പാക്കിസ്ഥാന്‍റെ തിരിച്ചടിയില്‍ ഇന്ത്യയ്ക്ക് എന്തെല്ലാം നഷ്ടങ്ങളുണ്ടായി?  സംഘര്‍ഷം അവസാനിപ്പിച്ചു എന്നവകാശപ്പെടുന്ന ഡോണള്‍ഡ് ട്രംപ് കള്ളം പറയുകയാണോ . പ്രതിപക്ഷം ഭീകരരുടെ മതം നോക്കുന്നു എന്ന് പറഞ്ഞാല്‍ രാജ്യത്തിന് ഉത്തരമായോ?

ENGLISH SUMMARY:

On the same day when Parliament was discussing Operation Sindoor, three militants were killed in a Pahalgam encounter. Home Minister Amit Shah criticized the opposition, saying their silence after hearing the names of the slain terrorists shows selective outrage. He urged not to see terrorism through a religious lens. Meanwhile, questions remain unanswered: how did terrorists reach heavily guarded Pahalgam, why hasn’t even one of them been captured alive in months, and what has India lost in Pakistan’s retaliation? Despite 20 hours of debate, the government hasn't offered clarity, raising concerns about accountability and transparency in a democracy.