ഛത്തീസ്‍ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ കുരുക്കുമുറുക്കി FIR. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനും സിസ്റ്റര്‍ പ്രീതി മേരിക്കുമെതിരെ ചുമത്തിയത് മനുഷ്യക്കടത്തും മതപരിവര്‍ത്തനക്കുറ്റവും. ജാമ്യമില്ലാ വകുപ്പുകള്‍. വിഷയം പാര്‍ലമെന്‍റിലും പുറത്തും വ്യാപക പ്രതിഷേധത്തിന് വഴിമാറിയിട്ടും നിശ്ശബ്ദം ഒളിച്ചുകളിച്ച് കേന്ദ്രം, കോടതിയെ ചാരി നിലപാട് പറയാതെ ഉരുണ്ട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തില്‍ കേക്കും നോര്‍ത്തില്‍ കൈവിലങ്ങും എന്നാണ് കേന്ദ്രത്തിലെ ഭരണപ്പാര്‍ട്ടിയുടെ നയമെന്ന് സിറോ മലബാര്‍ സഭ. സംഗതി കേരളത്തില്‍ തിരിച്ചടിച്ചതോടെ, ചര്‍ച്ചകളിലൂടെ കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനെന്ന പേരില്‍ ഛത്തീസ്‍ഗഡിലേക്ക് പ്രതിനിധിയെ അയച്ച് കേരള ബിജെപി. അതേ നേരത്ത് കന്യാസ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ ശരിവച്ചും, പൊലീസ് നടപടിയെ ന്യായീകരിച്ചും ഛത്തീസ്‍ഗഡ് മുഖ്യമന്ത്രി വിഷ്ണു സായിയുടെ പ്രതികരണം. അപ്പോഴിനി ബജ്റംഗദളിനെ മാത്രം പഴിക്കണോ ? ബിജെപിക്ക് എന്തുണ്ട് ന്യായം ? തിരുവസ്ത്രമണിയാനും പേടിക്കേണ്ട സ്ഥിതിയോ ? നടമാടുന്നത്, ഇവിടെ കേക്കും അവിടെ കൈവിലങ്ങും എന്ന ഒന്നാന്തരം കാപട്യമോ ?