എഞ്ചിനീയറിങ് സ്വപ്നങ്ങള്‍ പേറി ഇക്കൊല്ലം കേരളത്തില്‍ കീം പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത് 67,505 വിദ്യാര്‍ഥികള്‍. അവരില്‍ ഭൂരിഭാഗവും മോഹഭംഗത്തിന്‍റെയും നിരാശയുടെയും നടുക്കടലിലാണ് ഇപ്പോള്‍. പരീക്ഷയ്ക്ക് മുന്‍പുള്ള മാനദണ്ഡം.. പരീക്ഷ കഴിഞ്ഞ ശേഷം മാറ്റുക എന്ന അന്തവും അവധാനതയുമില്ലാത്ത സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഇരകളാണ് ആ വിദ്യാര്‍ഥികള്‍. ഒടുവില്‍ ഹൈക്കോടതിയില്‍ തോറ്റതോടെ പഴയ മാനദണ്ഡപ്രകാരം കീം റാങ്ക് പട്ടിക പുതുക്കി ഇറക്കി പ്രവേശന പ്രക്രിയ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു സര്‍ക്കാര്‍. അപ്പോഴിതാ, ഹൈക്കോടതി റദ്ദാക്കിയ പട്ടികയില്‍ മികച്ച റാങ്കുണ്ടായിരുന്ന,, പുതിയ പട്ടികയില്‍ ആ റാങ്ക് നഷ്ടപ്പെട്ട, കേരള സിലബസില്‍ പ്ലസ്ടു പാസായ കുട്ടികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു. ഇതിനെതിരെ തടസഹര്‍ജി നല്‍കുമെന്ന് സിബിഎസ്ഇ കുട്ടികളും പറയുന്നു– ചുരുക്കത്തില്‍ വീണ്ടും നിയമപ്പോര്, അനിശ്ചിതത്വം !!.പ്രശ്നത്തില്‍ കാതലായ ഒരു ചോദ്യത്തിനും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിന് മറുപടിയില്ല. എന്തുകൊണ്ട് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കുന്നതിലെ അനുപാതം മാറ്റി , വിദഗ്ധ സമിതി പോലും ശുപാര്‍ശ ചെയ്യാത്ത ആ നിര്‍ദേശം ആരു പറഞ്ഞിട്ട് നടപ്പാക്കി എന്ന് ചോദ്യം ?– അതൊന്നും നിങ്ങളോട് പറയേണ്ടതില്ലെന്ന് മന്ത്രി !. കോടതി കളിക്കേണ്ടെന്നും സിഐഡി ആവേണ്ടെന്നും അരിശം. – കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– കീം കുളമാക്കിയതാര് ? ഉന്നത വീഴ്ചകള്‍ക്ക് ഉത്തരവാദിയില്ലേ?