ഉന്നതവിദ്യാഭ്യാസത്തിനായി വിദേശികള്‍ പോലും കേരളത്തിലേക്ക് ഒഴുകിയെത്താന്‍ തയാറെടുക്കുന്നു എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോള്‍ സംസ്ഥാനത്തെ ആദ്യസര്‍വകലാശാലയിലെ കസേരകളി നാടിനാകെ അപമാനമാകുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ രാഷ്ട്രീയ പ്രൊജക്ടായ ഭാരതാംബ സര്‍വകലാശാലയെ കലാപഭൂമിയാക്കി. അമിതമായ രാഷ്ട്രീയക്കളിയില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ സ്ഥിരം കലാപശാലകളായി മാറുന്നു. ആകെയുള്ള പതിനാല് സര്‍വകലാശാലകളില്‍ പതിമൂന്നെണ്ണത്തിലും സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ല. കേരള സര്‍വകലാശാലയില്‍ത്തന്നെ സ്ഥിരം വൈസ് ചാന്‍സലര്‍ ഇല്ലാതായിട്ട് മൂന്നു വര്‍ഷം. ഇന്നിപ്പോള്‍ റജിസ്ട്രാര്‍ കസേരയില്‍ രണ്ടു പേരും. ആരാണ് ശരിക്കുള്ള റജിസ്ട്രാര്‍ എന്ന് ആര്‍ക്കുമറിയില്ല. വി.സി- റജിസ്ട്രാര്‍ തര്‍ക്കത്തില്‍ ഹൈക്കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ ആഭാസങ്ങള്‍ വെളിപ്പെടുത്തുന്നതായിരുന്നു. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, സര്‍വകലാശാലയിലെ കസേരകളി ആര്‍ക്കു വേണ്ടി ?