TOPICS COVERED

എല്ലാം സിസ്റ്റത്തിന്‍റെ പ്രശ്നമാണ് എന്നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അപര്യാപ്തതകളെക്കുറിച്ചുള്ള ചോദ്യത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരം. ആ സിസ്റ്റത്തിന്‍റെ തലപ്പത്തുതന്നെയാണ്പ്രശ്നമെന്ന് ഇന്ന് കോട്ടയത്ത് ഒരിക്കല്‍ക്കൂടി തെളിഞ്ഞു. പിണറായി സര്‍ക്കാരിന്‍റെ പ്രതിച്ഛായ നിര്‍മാണത്തിന് ഇന്ന് ബലികൊടുത്ത് ഒരു മനുഷ്യജീവന്‍. കോട്ടയം മെഡിക്കല്‍ കോളജിലെ ഇടി​ഞ്ഞുവീണ കെട്ടിടത്തില്‍ ആരുമില്ലെന്ന മന്ത്രിമാരുടെ വിടുവായത്തം രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. ഒരു കുടുംബം അനാഥമായി. കെട്ടിടത്തിന്‍റെ ബലക്ഷയം മുന്നേ ചൂണ്ടിക്കാണിച്ചതാണെന്ന് നാട്ടുകാര്‍.  തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ മനുഷ്യജീവനുണ്ടോ എന്ന് നോക്കുന്നതിനെക്കാള്‍ പ്രധാനമായിരുന്നു സര്‍ക്കാരിന്‍റെ പ്രതിച്ഛായ രക്ഷാപ്രവര്‍ത്തനം.   ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ ആരും താറടിക്കേണ്ടന്ന മുഖ്യമന്ത്രിയുടെ മുന്നറിയി്പ്പിന് പിന്നാലെയായിരുന്നു കോട്ടയത്തെ  മന്ത്രിമാരുടെ പ്രകടനം. സത്യം മൂടിവച്ചാല്‍‌ സര്‍ക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുമോ ? കൗണ്ടര്‍ പോയന്‍റ് ചര്‍ച്ച ചെയ്യുന്നു.

ENGLISH SUMMARY:

A tragic incident at Kottayam Medical College, where a building collapse killed a woman, has exposed severe flaws in the state's healthcare "system," contradicting the Health Minister's earlier claims that system issues were at fault. Critics allege that the Pinarayi government's image-building efforts took precedence over saving a life, as ministers' premature assurances that no one was trapped delayed crucial rescue operations, leaving a family orphaned. Locals had previously flagged the building's dilapidated condition. This incident, occurring despite the Chief Minister's recent warning against disparaging Kerala's healthcare, raises questions about whether concealing the truth can truly enhance the government's image.