തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദയനീയാവസ്ഥ, രോഗികള്‍ക്ക് വേണ്ടി ലോകത്തോട് വിളിച്ച് പറഞ്ഞതിന്, അതുവരെ അനങ്ങാപ്പാറകളായിരുന്ന അധികാര കേന്ദ്രങ്ങളെ കൊണ്ട് ഞൊടിയിടയില്‍ ചെയ്യേണ്ടത് ചെയ്യിപ്പിച്ചതിന് ഡോക്ടര്‍ ഹാരിസ് ചിറക്കലിന് ഇപ്പോള്‍ നേരിടേണ്ടി വരുന്നത് എന്താണ് ? ജനാധിപത്യ കേരളത്തില്‍ ഭരണ കക്ഷിയുടെ രാഷ്ട്രീയത്തോട് ഐക്യപ്പെടുന്ന ഒരു ഡോക്ടര്‍ക്ക് പോലും, സദുദ്ദേശ്യത്തോടെ സത്യം തുറന്നുപറയാനാകില്ലേ ? കൊത്തിപ്പറിക്കലാണോ തിരിച്ചുകിട്ടുക ? ഡോക്ടറുടെ പറച്ചിലിനെ വിമര്‍ശിച്ച്, ‘എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ് ’ എന്ന് സ്വരം കടുപ്പിക്കുന്ന കേരളത്തിന്‍റെ മുഖ്യമന്ത്രി,, ഉദ്ദേശിക്കുന്നത് വിരട്ടലോ, വാ മൂടിക്കെട്ടലോ ? ചിലപ്പോ ആശുപത്രിയില്‍ പഞ്ഞി കുറഞ്ഞെന്ന് വരും, ഉപകരണം കുറഞ്ഞെന്ന് വരും, അതിന് ഇരിക്കുന്നിടം മറന്ന് പറയാമോ എന്ന് ശാസിക്കുന്ന മന്ത്രിയും ഏതാണ്ട് അതുപോലെ തന്നെ പ്രതികരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയും അധികാരത്തിന്‍റെ ഏത് അവസ്ഥയെ ആണ് അടയാളപ്പെടുത്തുന്നത് ? തന്‍റെ ‘ഔദ്യോഗിക ജീവിതത്തിന്‍റെ ആത്മഹത്യ’ ആയിരിക്കും ഇത് എന്ന്,, മുന്‍പേ ഉറപ്പിച്ചിരുന്നു എന്ന്,, ഡോക്ടര്‍ ഹാരിസ് ഇന്ന് പറഞ്ഞെങ്കില്‍ അത് കേട്ട് ആരാണ് ലജ്ജിക്കേണ്ടത് ? ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടമില്ലാത്ത, തിരുത്തലുകള്‍ വേണ്ടതില്ലാത്ത പ്രത്യേകതരം നമ്പര്‍ വണ്ണോ ? ഇവിടെ, ഉള്ളത് വിളിച്ചുപറഞ്ഞ ഒരാളെ ഇല്ലാതാക്കുകയാണോ ?