ആരോഗ്യകേരളത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ക്രിയകള്‍ മുടങ്ങുന്നു.പലതവണ എഴുതി ആവശ്യപ്പെട്ടിട്ടും ഉപകരണം വാങ്ങുന്നില്ല, രോഗികള്‍ പണം മുടക്കേണ്ടി വരുന്നു, പല കമ്പനികളോടും കെഞ്ചി കാലുപിടിച്ച് ഉപകരണം എത്തിച്ച് ശസ്ത്രക്രിയ നടത്തേണ്ടി വരുന്നു എന്ന് തുടങ്ങി, പറഞ്ഞത് പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍.
ഡോക്ടര്‍ നല്ലവെന്ന് ആരോഗ്യമന്ത്രി, പറഞ്ഞത് പരിശോധിക്കുമെന്നും സിസ്റ്റത്തിന്‍റെ പ്രശ്നമെന്നും നിലപാട്. റിപ്പോര്‍ട്ട് തേടല്‍ മാത്രമാണ് ആരോഗ്യമന്ത്രി ചെയ്യുന്നതെന്ന് , ഇത് ദയനീയ സ്ഥിതിയെന്ന് പ്രതിപക്ഷം, അവസ്ഥ തുറന്നു പറഞ്ഞതിന്‍റെ പേരില്‍ ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടായാല്‍ പ്രതികരിക്കുമെന്ന് KGMCTA.
കൗണ്ടര്‍പോയ്ന്‍് ചോദിക്കുന്നു, പ്രധാന ആതുരാലയങ്ങളുടെ അവസ്ഥയെന്ത് ? ആരോഗ്യം ക്ഷയിച്ചോ ?