TOPICS COVERED

പൊതുവിദ്യാലങ്ങളിലെ സൂംബാ നൃത്തവുമായി സര്‍ക്കാര്‍ മുന്നോട്ട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠനപ്രക്രിയകളില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം,രക്ഷിതാവിന് അതില്‍ ചോയ്സില്ലെന്ന് നിമയവശം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. സൂംബ പദ്ധതിയില്‍‌ എതിര്‍പ്പുന്നയിച്ചവരുമയി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍‌. ചര്‍ച്ച എന്തൊക്കെ പോയ്ന്‍റില്‍ ഊന്നി ആരോടൊക്കെ ആയിരിക്കും എന്ന് വ്യക്തമാക്കണമെന്ന് ഈ വിഷയത്തില്‍ ആ‌ദ്യം എതിര്‍പ്പ് ഉന്നയിച്ച മുജാഹിദ് വിസ്ഡം നേതാവ് അഷ്റഫ്. സൂബയെ എതിര്‍ക്കുന്നില്ല, പക്ഷേ മതസംഘടനകളെ കേള്‍ക്കണമെന്ന് യൂത്ത് ലീഗ് നേതാക്കളില്‍‌ ചിലര്‍. കായികാധ്യാപകരുടെ കുറവ് ചൂണ്ടിക്കാട്ടി ലീഗ് അധ്യാപക സംഘടന.  സൂംബയെ എതിര്‍ക്കുന്നില്ലെന്നും പക്ഷേ പച്ചവെള്ളത്തിന് പോലും തീപിടിപിക്കുന്ന വിധത്തിലുള്ള വര്‍ഗീയത പടരുന്ന കേരളത്തില്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ അടിച്ചേല്‍‌പ്പിക്കരുടെതെന്നും പ്രതിഷേധക്കാരെ കേള്‍ക്കണമെന്നും പ്രതിപക്ഷ നേതാവ്. –  പ്രതികരണങ്ങള്‍ ഈ വിധം, കത്തിപ്പടരുമ്പോള്‍.. കൗണ്ടര്‍പോയ്ന്‍റിന്‍റെ ഇന്നത്തെ ഫോക്കസ്–വിദ്യാഭ്യാസമന്ത്രിയുടെ വാക്കുകള്‍ ആര്‍ക്കൊക്കെ വ്യക്തത നല്‍കി ? സൂംബ എന്തിനെന്ന് വിമര്‍ശകര്‍ക്ക് ഇനിയും ചിലര്‍ക്ക് ബോധ്യപ്പെടുന്നില്ലെങ്കില്‍ അത് എന്തുകൊണ്ടായിരുക്കും ? 

ENGLISH SUMMARY:

The Kerala government is moving ahead with implementing Zumba dance sessions in public schools, stating that participation in government-approved learning activities is mandatory and non-optional for students. Education Minister clarified that parents have no legal choice to opt out. While some Muslim community leaders say they don’t oppose Zumba itself, they demand that religious groups be heard. Opposition leaders and teacher unions raised concerns about imposing the program amid communal sensitivities and the lack of physical education teachers. The government, however, assured talks with those who raised objections.