എവിടെ സര് കേരളത്തിന് കിട്ടും കിട്ടുമെന്ന് കേന്ദ്രമന്ത്രിമാര്‍ പറഞ്ഞുകൊണ്ടിരുന്ന എയിംസ്? ഒന്നിലേറെ ജില്ലകളുടെ സാധ്യതകള്‍ ആവര്‍ത്തിച്ചുപറഞ്ഞ കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് ഒന്നും പറയാനില്ലേ? തന്നത് ആരും നടപ്പാക്കൂ, സ്ഥലം തന്നില്ല തുടങ്ങിയ വാദങ്ങള്‍കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷനും പാര്‍ട്ടിക്കും നാടിന് മുന്നില്‍ പറഞ്ഞുനില്ക്കാനാകുമോ? എയിംസില്‍ തീര്‍ന്നില്ല, ഏഴ് അതിവേഗ രയില്‍ കോറിഡോറുകള്‍ പ്രഖ്യാപിച്ചിട്ടും കേരളത്തെക്കുറിച്ച് ഒരു വാക്ക് ധനമന്ത്രിക്ക് പറയാന്‍ തോന്നാഞ്ഞത് എന്താണ്? നമുക്കറിയാം ഈ ബജറ്റില്‍ റയില്‍ പദ്ധതി കേരളത്തിന് പ്രഖ്യാപിക്കില്ല, പക്ഷെ ഇ.ശ്രീധരന് തുടങ്ങിവച്ച ഒരു ദൗത്യത്തെക്കുറിച്ച് ഒരു വാക്ക് പറയാത്തതിന് അര്‍ഥമെന്താണ്? തീര്‍ന്നില്ല, 21000 കോടിയുടെ ൊരു പ്രത്യേക പാക്കേജടക്കം പലതും പ്രതീക്ഷിച്ചാണ്, ഈ ഞായറാഴ്ച ബജറ്റിന് കേരളം കാത്തിരുന്നത്. ഒന്നുമില്ല. കേന്ദ്രം പൊതുവില്‍ പ്രഖ്യാപിച്ച പലതുമുണ്ട്. അതില്‍ കേരളത്തിന്റെ ടൂറിസത്തിനും നാളികേരത്തിനും ഖാദിക്കും കൈത്തറിക്കുമൊക്കെ ഗുണം കിട്ടും, മറക്കുന്നില്ല. പക്ഷെ കേരളത്തിന് തനതായി എന്തുണ്ട്? കടലാമ നിരീക്ഷണ പദ്ധതിയുണ്ട്. പലപ്പോഴും കേരളം അവഗണിക്കപ്പെടുമ്പോള്‍ ബിജെപിക്ക് വോട്ടുചെയ്യാത്തതുകൊണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടില്ലേ? അതുമിപ്പോ മാറിയല്ലോ. ഒരു ലോക്സഭാംഗമുണ്ട്, ഒരു കോര്പറേഷന്ഭരിക്കുന്നുണ്ട്. ഇനിയുമെന്താണ് കേരളജനത ചെയ്യേണ്ടത്? കേരളം ഇന്ത്യയിലല്ലേ? മാറാത്തത് ഇനി മാറുമെന്ന് പറഞ്ഞവര്‍ക്ക് എന്തുണ്ട് പറയാന്‍?