രാജ്ഭവനില്‍ വച്ച ഭാരതാംബയുടെ ചിത്രം ഭരണഘടന അംഗീകരിച്ചതാണോ ? ഔദ്യോഗിക പരിപാടികളില്‍ ഇത് ഉള്‍പ്പെടുത്താമോ ? കാവിക്കൊടി പിടിച്ച ഭാരതാംബക്ക് മുന്നില്‍ വണങ്ങില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്നു മന്ത്രി പി.പ്രസാദ്, പിന്തുണയുമായി എം.വി ഗോവിന്ദനുമുണ്ട്. എന്നാല്‍ ഫേസ്ബുക്ക് പേജിലൂടെപ്പോലും പ്രതികരിക്കാത്ത മുഖ്യമന്ത്രിയാവട്ടെ വിവാദം അറിഞ്ഞ മട്ടില്ല. .രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിക്കെതിരായ പ്രതിഷേധം ദേശീയപതാകയുയര്‍ത്തിയും വൃക്ഷത്തൈ നട്ടുമാണ് സിപിഐ ശക്തമാക്കിയത്. കാവിക്കൊടിയേന്തിയ ഭാരതാംബയെ മാറ്റില്ലെന്ന് രാജ്ഭവനും ആണയിടുന്നു. ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് സിപിഐ ആവശ്യപ്പെടുമ്പോള്‍ ആര്‍ലേക്കറെ മാത്രമായി തിരികെ വിളിക്കണമെന്ന നിലപാടില്ലെന്ന് സിപിഎം പറയുന്നു. മന്ത്രി പ്രസാദിന്‍റെ വീട്ടിലേക്കുള്ള ബിജെപി പ്രതിഷേധം വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. ഭരണഘടനയോ ഭാരതാംബയുടെ ചിത്രമോ വലുത്?