പെഹല്‍ഗാമില്‍ ഈ രാജ്യത്തിന്‍റെ രക്തം കുത്തിയെടുത്ത ഭീകരര്‍ക്കെതിരെ കാടും മലയും അരിച്ചുപെറുക്കുന്നു സൈന്യം. ഭീകരരുടെ വീടുകള്‍ തകര്‍ത്തു. കനത്ത തിരിച്ചടിയുടെ ഉറപ്പ് നല്‍കി പടയൊരുക്കം മൂന്ന് നാളായി കാണുന്നു. ‘ഭീകരതയ്ക്ക് ’ വെള്ളമില്ലെന്ന് പ്രഖ്യാപിച്ച് സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിന്‍റെ ഒദ്യോഗിക കത്ത് പാക്കിസ്ഥാന്‍ ഇന്ന് കൈപ്പറ്റി. പെഹല്‍ഗാം പാക് സ്പോണ്‍സേര്‍ഡ് ആണ് എന്നത് തെളിവെവിടെ എന്ന് ചോദിച്ചയിടത്ത് നിന്ന്, പത്ത് മുപ്പത് കൊല്ലക്കാലമായി അമേരിക്കയ്ക്ക് വേണ്ടി ‘ഭീകരരെ’ തീറ്റിപ്പോറ്റിയിട്ടുണ്ടെന്ന ഏറ്റുപറച്ചില്‍ പാക് പ്രതിരോധമന്ത്രിയില്‍ നിന്ന് തന്നെ ലോകം കേട്ടു.പെഹല്‍ഗാമിലെ ‘ഭീകരര്‍’ സ്വാതന്ത്ര്യ പോരാളികളാകാം എന്ന വാഴ്ത്തല്‍ പാക് ഉപപ്രധാനമന്ത്രിയും നടത്തി. മുഖം നഷ്ടപ്പെട്ട ഘട്ടത്തില്‍ ‘ഷിംല കരാര്‍ റദ്ദാക്കുമെന്ന ’ വെല്ലുവിളി ആവര്‍ത്തിക്കുന്നു അവര്‍. കലുഷിതാണ് അന്തരീക്ഷം. ഇനിയെന്ത് എന്ന് ഉറ്റുനോക്കുകയാണ് ഓരോ നിമിഷവും. ഈ വേള പെഹല്‍ഗാം സുരക്ഷാ വീഴ്ചയെ ചൊല്ലിയുള്ള ചോദ്യങ്ങളും അന്തരീക്ഷത്തിലുണ്ട്. ഇന്നലെ സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം അതുയര്‍ത്തിക്കഴിഞ്ഞു. കൗണ്ടര്‍പോയ്ന്‍റ് ചോദിക്കുന്നു... കരുനീക്കങ്ങളില്‍ കാണുന്നതെന്ത് ?