തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിധി എതിരായത് ഭരണവിരുദ്ധവികാരം കൊണ്ടല്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ശബരിമല സ്വര്‍ണക്കൊള്ളയും തിരിച്ചടിയായിട്ടില്ലെന്ന് പറയുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എന്നാല്‍, ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ തിരിച്ചറിവ്. കാരണമെന്തായാലും, തങ്ങളുടെ രാഷ്ട്രീയ അടിത്തറ ഇപ്പോഴും ഭദ്രമാണെന്നും തിരിച്ചുവരുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു. മറുവശത്ത് ജനവിധി അനുകൂലമായതിന്റെ ആത്മവിശ്വാസത്തില്‍ മുന്നണി വിപുലീകരണത്തിനാണ് യുഡിഎഫ് തയാറെടുക്കുന്നത്. നിലവില്‍ എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള പലരും യുഡിഎഫിലേക്ക് വരുമെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലുള്‍പ്പെടെ ചരിത്രവിജയം കൈവരിച്ചെങ്കിലും സംസ്ഥാനത്താകെ വോട്ട് ഷെയര്‍ കുറഞ്ഞത് എന്‍ഡിഎയ്ക്ക് നിരാശ നല്‍കുന്നതാണ്. കണക്കുകളില്‍ തങ്ങള്‍ക്കനുകൂലമായത് മാത്രം കാണിച്ചുള്ള അവകാശവാദങ്ങള്‍ക്കപ്പുറം ജനവിധി നല്‍കുന്ന പാഠം മുന്നണികള്‍ ഉള്‍ക്കൊള്ളുന്നുണ്ടോ? എന്താണ് ജനവിധിയില്‍ പ്രതിഫലിച്ച വികാരം?