തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിലയിരുത്തലുകള്‍ തുടരുകയാണല്ലോ.നിയമസഭ തിരിഞ്ഞെടുപ്പിന്റെ ദിശസൂചികയായ തിരഞ്ഞെടുപ്പില്‍ ആത്മവിശ്വസത്തോടെ മുന്നോട്ടുളള ചുവടുകള്‍ വയ്ക്കുകയാണ് UDF.മുന്നണി വിപുലീകരണം അടക്കം ലക്ഷ്യമിട്ടുളള നീക്കം.കനത്ത തിരച്ചടി നേരിട്ട LDF ലേക്ക് വന്നാല്‍ വിലയിരുത്തലുകള്‍ പലതാണ്.ഭരണവിരുദ്ധവികാരം സംസ്ഥാനത്ത് ഇല്ല എന്നതിന്റെ തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എന്നാണ് സിപിഎം വിലയിരുത്തല്‍ .സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ സംസ്ഥാന സെക്രട്ടറി അത് വ്യക്തമാക്കുകയും ചെയ്തു.ഭരണ വിരുദ്ധ വികാരം ഇല്ലെങ്കില്‍ പിന്നെ എന്ത് സൂചനയാണ് ഈ ഫലം നല്‍കുന്നത്?ശബരിമല സ്വര്‍ണ്ണക്കൊളള തിരിച്ചടിയായോ?ആയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറയുമ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് എം.വി.ഗോവിന്ദന്‍ പറയുന്നത്.ഇപ്പോഴും അടിത്തറ ഭദ്രം എന്ന് പറയുന്നവര്‍ കൈയിലിരുന്ന നാല് കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും 170 ഗ്രാമപഞ്ചായത്തുകളും സമാനമായ രീതിയില്‍ നഗരസഭകളും ബ്ലോക്കും പഞ്ചായത്തുകളും നഷ്ടപ്പെടുത്തിയതിനെ എങ്ങനെയാണ് കാണുന്നത്? വെറും നാല് മാസം മാത്രം നിയമസഭ തിരഞ്ഞെടുപ്പിന് ശേഷിക്കെ എന്താണ് സിപിഎമ്മിന്റേയും LDF ന്റേയും ആത്മവിശ്വാസം?പ്രേക്ഷകരുടെ അഭിപ്രായം എന്താണ്?