TOPICS COVERED

‘പോറ്റിയെ, കേറ്റിയെ...സ്വര്‍ണം ചെമ്പായ് മാറ്റിയെ...സ്വര്‍ണം കട്ടവനാരപ്പാ... സഖാക്കളാണേ അയ്യപ്പാ...’  ഇതാണാപാട്ട്, ഇങ്ങനെപ്പോകുന്നു വരികള്‍. പാരിഡിയാണ്, പൊളിറ്റിക്കലാണ്.. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎം ഈ പാട്ടിലൊരു പ്രശ്നം കാണുന്നു. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണത്– അക്കാര്യം ചൂണ്ടിക്കാട്ടി കമ്മിഷന് പരാതി നല്‍കുമെന്ന് പാര്‍ട്ടിയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി. നമ്മളാന്ത്യം കേട്ടത്, തിരുവാഭരണ സംരക്ഷണപാത എന്നസംഘടനാ പ്രതിനിധി നല്‍കിയ പരാതിയെ കുറിച്ചാണ്. അയ്യപ്പന്‍, ശാസ്താവ് എന്ന വാക്കുകളുള്ളതിനാല്‍ വിശ്വാസം വൃണപ്പെടും എന്നാണ് ആ പരാതി. അപ്പോഴാണ് ആ വാദം പിന്‍താങ്ങി സിപിഎം കൂടി എത്തുന്നത് എന്നതാണ് ഗൗരവതരം.  അപ്പോള്‍ ചോദ്യം, ഈ പാട്ട് കേട്ട് വൃണപ്പെട്ടത് എന്താണ് ? അയ്യപ്പഭക്തന്‍റെ വിശ്വാസമോ  അതോ തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന സിപിഎമ്മിന്‍റെ വിശ്വാസമോ ?  ഈ പാരഡപ്പാട്ടിന്‍റെ പ്രശ്നം എന്താണ് ?  സ്വാമിയേ, അയ്യപ്പോ എന്ന പ്രശസ്തമായ അയ്യപ്പ ഭക്തി ഗാനത്തിന്‍റെ ഈണത്തില്‍ ഒരു പാരഡി ഇറക്കി എന്നതോ ?

ENGLISH SUMMARY:

CPM Parody Song controversy sparks debate. The political parody song referencing Ayyappan has drawn criticism and sparked complaints regarding election law violations.