രണ്ടാം പിണറായി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നു. അതിന്‍റെ ആഘോഷങ്ങള്‍ നാളെ തുടങ്ങുകയാണ്. 2016ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്‍റെ തുടര്‍ച്ചയായതുകൊണ്ടുതന്നെ ഒന്‍പത് വര്‍ഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമാണിതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സര്‍ക്കാര്‍ ലഘുലേഖയും പുറത്തിറക്കിയിട്ടുണ്ട്.
ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷത്തിന്‍റെ പേരില്‍ ധൂര്‍ത്താണ് നടക്കുന്നതെന്നും, ജനജീവിതം തന്നെ ദുസ്സഹമാക്കിയ സര്‍ക്കാരിന് വാര്‍ഷികാഘോഷം നടത്താനുള്ള അര്‍ഹതയില്ലെന്നും പ്രതിപക്ഷം പറയുന്നു. ആഘോഷപരിപാടികള്‍ ബഹിഷ്കരിക്കുക മാത്രമല്ല, സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുമെന്നും പറയുന്നുണ്ട് പ്രതിപക്ഷം. ബിജെപിയും സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ്. കൗണ്ടര്‍ പോയിന്‍റ് ചോദിക്കുന്നു. ആഘോഷിക്കാന്‍ വകയുണ്ടോ?