TOPICS COVERED

പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ആഴ്ച ബഹളത്തില്‍ ഒലിച്ചുപോയി. ഇന്നും ഒലിച്ചുപോയി. ഒരു വ്യത്യസം, കഴിഞ്ഞയാഴ്ച സഭ പിരിയുമ്പോഴും ധര്‍മേന്ദ്രപ്രധാന്‍ കാബിനറ്റ് മിനിസ്റ്ററായിരുന്നു, ഇന്നുചേരുമ്പോള്‍ അല്ല. പാര്‍ലമെന്റിലെ പ്രതിഷേധംകൊണ്ടല്ല മന്ത്രി രാജിവച്ചതും. പക്ഷെ അതും ഒരു നിര്‍ണായക ഫാക്ടര്‍തന്നെ.

മന്ത്രി രാജിവച്ചാല്‍ പിന്നെന്തൊക്കെ നടക്കണം? അതിനൊപ്പം സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാകണം. സമരത്തെ, സമരക്കാരെ പൊലീസടക്കം നേരിട്ട രീതിക്ക് മറുപടി കിട്ടണം. അതായിരുന്നു ഇന്ന് പ്രതിപക്ഷത്തിന്റെ സ്ട്രാറ്റജി. ആഭ്യന്തരമന്ത്രി അത് പറയുംവരെ വളരെ നിര്‍ണായകമെങ്കിലും പരീക്ഷാ പരിഷ്കരണ ബില്‍ ചര്‍ച്ചവേണ്ടെന്ന നിലപാടും സഭയില്‍ പ്രതിപക്ഷമെടുത്തു.

വൈകിട്ട് വന്ന അപ്ഡേറ്റ് പ്രകാരം നാളെ ബില്‍ ചര്‍ച്ചയോട് പ്രതിപക്ഷം സഹകരിക്കും. ഉറപ്പായും, ആ നിയമഭേദഗതി പ്രധാനംതന്നെ. പക്ഷെ ഇന്നയുര്‍ത്തിയ ആവശ്യത്തിന് നാളെയാണെങ്കിലും സര്‍ക്കാര്‍ പക്ഷെ അനുകൂലമായി പ്രതികരിക്കുമോ? സിംപിളായി ചോദിച്ചാല്‍, ഇങ്ങനെ ക്രൂരമായി സമരക്കാരെ കൈകാര്യം ചെയ്തതെന്തിനെന്ന് ആഭ്യന്തരമന്ത്രി പറയുമോ?

രാജി ഊര്‍ജമാക്കുന്ന പ്രതിപക്ഷത്തിന് അതടക്കം എന്തിനി നേടാനാകും? അമിത് ഷായുടെ രാജിയെന്നത് കേവലമൊരു ആവശ്യമെന്നതിനപ്പുറം പ്രതിപക്ഷം ശരിക്കും ലക്ഷ്യമിടുന്നുണ്ടോ? പാതിരാ വിഡിയോ അടക്കം ചെയ്ത പ്രധാനമന്ത്രിയില്‍നിന്നും സര്‍ക്കാരില്‍നിന്നും നാട് ഇനി പ്രതീക്ഷിക്കുന്നതെന്താണ്?

ENGLISH SUMMARY:

Parliament session has been plagued by disruptions, with a Union Minister's resignation adding to the political turmoil. The opposition's strategy is to demand accountability for police actions during farmer protests and the implementation of government assurances.